2012-09-15 20:23:59

സലാമീ ഓ തീക്കും!
ജീവന്‍റെ പരിരക്ഷണം സമാധാനത്തിന്


15 സെപ്റ്റംമ്പര്‍ 2012, ബാബ്ദാ
വേദിയിലേയ്ക്ക് വരുന്നതിനു മുന്‍പ് ഇവിടത്തെ മന്ദരവളപ്പില്‍ ഒരു ദേവദാരുവിന്‍റെ തൈ നടുകയുണ്ടായി. ആ ചെറുതൈ വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന നാള്‍വരെയ്ക്കും അനുഭവിക്കുന്ന വൈവിധ്യമാര്‍ന്ന സാഹചര്യങ്ങള്‍, ഇന്നാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളുടെ ഒടുങ്ങാത്ത പ്രസവവേദനപോലെയാണെന്ന് ഓര്‍ത്തുപോയി. നിങ്ങള്‍ക്കു സമാധാനം, ക്രിസ്തു ആശംസിച്ച സമാധാനത്തെക്കുറച്ച് നിങ്ങളോടു പങ്കവയ്ക്കാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രത്തിന്‍റെ സമ്പത്ത് അവിടത്തെ പൗരന്മാരിലും, അവര്‍ എത്രത്തോളം അന്നാടിന്‍റെ സമാധാനത്തിനായി പരിശ്രമിക്കുന്നു എന്നതിലും ആശ്രയിച്ചിരിക്കുന്നു. ദൈവിക സൃഷ്ടിയുടെ ദാനമായ ജീവന്‍റെ വിശുദ്ധിയും, മനുഷ്യാന്തസ്സും അഭേദ്യങ്ങളാണ്. ദൈവത്തിന്‍റെ പദ്ധതിയില്‍ ഒരോ മനുഷ്യനും അന്യൂനവും പകരംവയ്ക്കാനാവാത്തതുമാണ്. ആകയാല്‍ സമൂഹത്തില്‍ സമാധനം വളര്‍ത്തുവാന്‍ അതിന്‍റെ അടിസ്ഥാന ഘടകമായി കുടുംബങ്ങളെയാണ് നാം പരിരക്ഷിക്കേണ്ടത്. കുടുബങ്ങളെ പിന്‍തുണച്ചും അതിന്‍റെ ഉത്തരവാദിത്തങ്ങള്‍ വിശ്വസ്തയോടെ നിര്‍വ്വഹിച്ചും പൊതുവെ ജീവന്‍റെ സംസ്ക്കാരം വളര്‍ത്തിയെടുക്കാന്‍ നാം പരിശ്രമിക്കണം.

ജീവനെക്കുറിച്ചും മനുഷ്യാന്തസ്സിനെക്കുറിച്ചുമുള്ള ശരിയായ ധാരണകള്‍ക്ക് ആനുപാതികമായിട്ടാണ് അവസാനം സമാധാനം ഫലപ്രാപ്തി അണിയുന്നത്. സമാധാനം വേണമെങ്കില്‍ ജീവനെ പരിപാലിക്കണം സംരക്ഷിക്കണം. ഈ സമീപനം അടിസ്ഥാനപരമായി യുദ്ധത്തോടും ഭീകരപ്രവര്‍ത്തനങ്ങളോടും മാത്രമല്ല, സ്ത്രീകളോടും കുഞ്ഞുങ്ങളോടുമുള്ള അധിക്രമങ്ങള്‍ക്കും അറുതിവരുത്താന്‍ നമ്മെ പ്രേരിപ്പിക്കും. മനുഷ്യജീവന്‍റെ നഷ്ടം, അത് ഒന്നായാലും രണ്ടായാലും മാനവരാശിയുടെ നഷ്ടമാണ്.

സത്യസന്ധമായും നീതിപൂര്‍വ്വകമായും മനുഷ്യരെ കൂട്ടിയിണക്കുന്നതും, മനുഷ്യാന്തസ്സു മാനിക്കുന്നതുമായ, സമവായവും സഹവര്‍ത്തിത്വവുമാണ് ഇന്നത്തെ സാമൂഹ്യ അധിക്രമങ്ങള്‍ക്കുള്ള മറുമരുന്ന്.
നാളത്തെ സമൂഹത്തിന്‍റെ സാമാധനം സ്വപ്നം കാണുന്നുവെങ്കില്‍, നാം സമാധാന സംസ്ക്കാരത്തിന്‍റെ പ്രായോക്താക്കളായിത്തീരണം. വിദ്യാഭ്യാസം, അത് വീട്ടിലായാലും വിദ്യാലയത്തിലായാലും, മനുഷ്യന്‍റെ അടിസ്ഥാന ആത്മീയശക്തിയും മൂല്യങ്ങളും വളര്‍ത്തുന്നതായിരിക്കണം. സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ശരിയായ രൂപീകരണമാണ് വിദ്യാഭ്യാസം. നവമായ എന്തു ചിന്താഗ്തിയോ, രാഷ്ട്രീയ പരിഷ്ക്കാരമോ, മത മിമാംസയോ ആയിക്കൊള്ളട്ടെ, ശരിയായ തീരുമാനങ്ങള്‍ എടുക്കത്തക്കവിധത്തില്‍ വ്യക്തികളുടെയും സമൂഹത്തിന്‍റെ സ്വാതന്ത്ര്യത്തെ പിന്‍തുണയ്ക്കുന്നതായിരിക്കും വിദ്യാഭ്യാസം.

വാക്കാലും കര്‍മ്മത്താലുമുള്ള എല്ലാവിധ അധിക്രമങ്ങളും ഉപേക്ഷിക്കുകയെന്നത് സമാധാനത്തിനും, നാളെയുടെ സമാധാന സംസ്ക്കാരത്തിനും നാം നല്കേണ്ട വിലയാണെന്നോര്‍ക്കുക.

സലേമി ഓ തീക്കും.. (യോഹ. 14, 27) നിങ്ങള്‍ക്കു സമാധാനം!








All the contents on this site are copyrighted ©.