2012-09-13 20:15:53

മതങ്ങളെ ആദരിക്കേണ്ടത് അനിവാര്യം
ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി


13 സെപ്റ്റംമ്പര്‍ 2012, റോം
മതങ്ങളെ ആദിരിക്കുക - എന്നത് സമാധാനത്തിനുള്ള അനിവാര്യമായ വ്യവസ്ഥയാണെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. സെപ്റ്റംമ്പര്‍ 14-ാം തിയതി വെള്ളിയാഴ്ച ആരംഭിക്കുന്ന ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ലെബനോണ്‍ സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയിലാണ്, പാപ്പായ്ക്കൊപ്പം ലബനോണിലേയ്ക്ക് യാത്രചെയ്യുന്ന ഫാദര്‍ ലൊമ്പാര്‍ഡി ഇപ്രാകാരം സമര്‍ത്ഥിച്ചത്.

വിവിധ വിശ്വാസങ്ങളോടും, അവയുടെ വേദങ്ങളോടും, വിശിഷ്ട വ്യക്തികളോടും, മതാത്മകമായ ചിഹ്നങ്ങളോടും ആദരവുണ്ടായിരിക്കേണ്ടത് ഇന്നത്തെ സമൂഹത്തില്‍ സമാധാനത്തിനുള്ള അടിസ്ഥാനപരമായ വ്യവസ്ഥയാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.
മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന അന്യായമായ പ്രകോപനങ്ങളും അധിക്രമങ്ങളും വളരെ ദാരുണമായ പ്രത്യാഘതങ്ങളാണ് ഇന്ന് ലോകത്ത് ഉണ്ടാക്കുന്നതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.

അടുത്തിടെ അമേരിയില്‍ പുറത്തിറങ്ങിയ ചലച്ചിത്രം എപ്രകാരം അവിടുത്തെ മുസ്ലീം സഹോദരങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും, അത് സമൂഹ്യകലാപത്തിന് വഴിതെളിച്ചുവെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനിയില്‍ വിവരിച്ചു.









All the contents on this site are copyrighted ©.