2012-09-11 14:14:23

സുവിശേഷം കീര്‍ത്തന രൂപത്തില്‍


11 സെപ്തംബര്‍ 2012, കൊച്ചി
ബൈബിളിലെ നാലു സുവിശേഷങ്ങള്‍ കീര്‍ത്തന രൂപത്തില്‍ പുറത്തിറക്കി. ഹോളി ഫാമിലി സന്ന്യസ്ത സഭയാണ് പി.ഒ.സി ബൈബിളിന്‍റെ കീര്‍ത്തന രൂപം ‘വേദകീര്‍ത്തനം’ എന്ന പേരില്‍ പുറത്തിറക്കിയത്. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഓഡിയോ സി.ഡിയുടെ പ്രകാശനം നിര്‍വ്വഹിച്ചു. ബിഷപ്പ് മാര്‍ ഏബ്രഹാം മറ്റം വേദകീര്‍ത്തനത്തിന്‍റെ ആദ്യപ്രതി കര്‍ദിനാളില്‍ നിന്ന് ഏറ്റുവാങ്ങി. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന പ്രകാശന ചടങ്ങില്‍ ആര്‍ച്ചുബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷനായിരുന്നു.
2014ല്‍ ശതാബ്ദി ആഘോഷിക്കുന്ന ഹോളി ഫാമിലി സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടേയും സഹസ്ഥാപകന്‍ ദൈവദാസന്‍ ഫാ.ജോസഫ് വിതയത്തിലിന്‍റേയും ചൈതന്യത്തില്‍ കുടുംബങ്ങളിലും വ്യക്തികളിലും വചനം എത്തിക്കുക എന്ന ലക്ഷൃത്തോടെയാണ് വേദകീര്‍ത്തനം തയ്യാറാക്കിയതെന്ന് സി.ടെസി കൊടിയില്‍ പറഞ്ഞു.
All the contents on this site are copyrighted ©.