2012-09-06 19:42:34

ലോക സാക്ഷരതാ ദിനം
സെപ്റ്റംമ്പര്‍ എട്ട്


6 സെപ്റ്റംമ്പര്‍ 2012, ന്യൂയോര്‍ക്ക്
സഹസ്രാബ്ദ വികസന ലക്ഷൃങ്ങള്‍ പ്രാപിക്കുന്നതില്‍ നിരക്ഷരത തടസ്സമാകുന്നുവെന്ന് യു എന്‍ സെക്രട്ടറി ജനറല്‍, ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. സെപ്റ്റംമ്പര്‍ 8-ന് ഐക്യ രാഷ്ട്ര സംഘടന ആചരിക്കുന്ന ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് ബാന്‍ കി മൂണ് ഇങ്ങനെ പ്രസ്താവിച്ചത്.

യുവജനങ്ങളും പ്രായപൂര്‍ത്തിയായവരുമായി ഏകദേശം 77.5 കോടി ജനങ്ങള്‍ എഴുതുവാനോ വായിക്കുവാനോ വശമില്ലാത്തവരും, 12.2 കോടി കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഠനം അവസാനിപ്പിച്ചിരിക്കുന്നവരും ലോകത്തുണ്ടെന്നും സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍
മൂണ്‍ വ്യക്തമാക്കി. ബിരുദധാരികളായി ഇറങ്ങുന്ന കോടിക്കണക്കിനു വിദ്യാര്‍ത്ഥികളും ആവശ്യമായ ഭാഷാ പരിജ്ഞാനം ഇല്ലാത്തവരാണെന്നും, ഇങ്ങനെ നിരക്ഷരരായി തുടരുന്നവരുടെ എണ്ണം ലോകത്ത് വര്‍ദ്ധിച്ചു വരുന്നത് സഹസ്രാബ്ദ ലക്ഷൃങ്ങള്‍ പ്രാപിക്കുന്നതിനു തടസ്സമാണെന്നും മൂണ്‍ ചൂണ്ടിക്കാട്ടി. എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന സ്കൂള്‍ വിദ്യാഭ്യാസം സാദ്ധ്യമാക്കുക, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, ലോകമെമ്പാടും നിലനില്ക്കുന്ന സാക്ഷരതാവസ്ഥ മെച്ചപ്പെടുത്താന്‍ ജനങ്ങളെ ബോധവത്ക്കരിക്കുക, എന്നിവ നിരക്ഷരതാ നിര്‍മ്മാര്‍ജ്ജനത്തിനായി സെപ്തംമ്പറില്‍ യുഎന്‍ തുടക്കംകുറിക്കുന്ന പദ്ധതികളാണെന്നും മൂണ്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.