2012-09-06 19:48:58

മനുഷ്യാവകാശ നയങ്ങള്‍
ഇന്ത്യ മാനിക്കണമെന്ന് യുഎന്‍


9 സെപ്റ്റംമ്പര്‍ 2012, ജനീവ
മനുഷ്യാവകാശ നയങ്ങള്‍ മാനിക്കാന്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന്, ഐക്യ രാഷ്ട്ര സംഘടനയുടെ വക്താവ് മീനാക്ഷി ഗാംഗുലി ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുഎന്‍ കമ്മിഷന്‍ ഉടനെ ചര്‍ച്ച ചെയ്യുവാന്‍ പോകുന്ന 169 നിര്‍ദ്ദേശങ്ങളോട് ഇന്ത്യ ഉത്തരവാദിത്വ പൂര്‍ണ്ണമായി ഇനിയും പ്രതികരിക്കേണ്ടതുണ്ടെന്ന് യുഎന്നിനുവേണ്ടി വടക്കേ-ഏഷ്യന്‍ പ്രവിശ്യയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മീനാക്ഷി ഗാംഗുലി പ്രസ്താവിച്ചു.

യുഎന്നിന്‍റെ മനുഷ്യാവകാശ വിവേചന വിരുദ്ധ നിയമം നടപ്പിലാക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ആദിവാസികളുടെയും ദിളിതരുടെയും ന്യൂനപക്ഷങ്ങളുടെയും അപകടാവസ്ഥയിലുള്ള മറ്റു സമൂഹങ്ങളുടെയും അവകാശകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് മനുഷ്യാവകാശ കമ്മിഷന്‍റെ ഈ മേഖലയിലുള്ള പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളെന്നും മീനാക്ഷി ഗാംഗുലി ചൂണ്ടിക്കാട്ടി.
അംഗങ്ങളായിട്ടുള്ള രാഷ്ട്രങ്ങള്‍ക്ക് ഐക്യ രാഷ്ട്ര സംഘടന നല്കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് 4 വര്‍ഷം കൂടുമ്പോഴുള്ള പരിശോധന സമയത്താണ് UPR. 192 അംഗരാഷ്ട്രങ്ങളുടേയും മനുഷ്യാവകാശ നടപിടിക്രമങ്ങള്‍ പരിശോധിച്ച് വിലയിരുത്തുന്നതും മെച്ചപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുന്നതും ഇക്കാലയളവിലാണെന്ന് മീനാക്ഷി ഗാംഗുലി വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായി മനുഷ്യാവകാശ നിജസ്ഥിതി പരിശോധന നടത്തപ്പെട്ടത് 2008-ലാണെന്നും, എന്നാല്‍ അതിനുശേഷം വളരെ കുറച്ചു നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാനേ ഭാരതത്തിനു കഴിഞ്ഞിട്ടുള്ളൂവെന്നും മീനാക്ഷി ഗാംഗുലി വെളിപ്പെടുത്തി.









All the contents on this site are copyrighted ©.