2012-08-31 19:01:23

സഭയിലെ പിളര്‍പ്പിന്
നവോത്ഥാന പ്രസ്ഥാനത്തിനു പങ്ക്


31 ആഗസ്റ്റ് 2012, വത്തിക്കാന്‍
യൂറോപ്പിലെ സഭയെ പിളര്‍ന്നത് ചരിത്രത്തിലെ നവോത്ഥാനത്തിന്‍റെ (Reformation) നാടക തട്ടകത്തിലാണെന്ന് വിയെന്നായുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബേണ്‍ അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 30-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഷോണ്‍ബേണ്‍ ഈ അഭിപ്രായം തുറന്നടിച്ചത്. *നവോത്ഥാന പ്രസ്ഥാനത്തിന്‍റെ 500-ാം വാര്‍ഷികവും, സഭൈക്യസംവാദങ്ങള്‍ക്ക് തുടക്കമിട്ട രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ 50-ാം വാര്‍ഷികവും സന്ധിചേരുന്ന ചരിത്രഘട്ടത്തില്‍ യൂറോപ്പിലെ സഭയിലും അതുവഴി ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയിലും പിളര്‍പ്പുണ്ടാക്കിയ നവോത്ഥാനപ്രസ്ഥാനത്തിന്‍റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന സത്യം പഠനവിഷയമാക്കുകയും വെളിപ്പെടുത്തപ്പെടുകയും ചെയ്യേണ്ടതാണെന്ന്, കര്‍ദ്ദിനാള്‍ ഷോണ്‍ബേണ്‍ അഭിപ്രായപ്പെട്ടു.

ബനഡിക്ട‍് 16-ാമന്‍ പാപ്പായുടെ വിദ്യാര്‍ത്ഥിയും പിന്നീട് വത്തിക്കാനില്‍ സഹപ്രവര്‍ത്തകുനുമായിരുന്ന താന്‍ റാത്സിങ്കര്‍ സ്ക്കൂളിന്‍റെ വാര്‍ഷിക സമ്മേളനത്തിനായി റോമില്‍ എത്തിയതാണെന്നും,
സഭൈക്യ സംവാദവുമായിട്ടാണ് ആഗസ്റ്റ് 30-ന് റാത്സിങ്കര്‍ സ്ക്കൂള്‍ ഇത്തവണ സമ്മേളിച്ചിരിക്കുന്നതെന്നും, കര്‍ദ്ദിനാള്‍ ഷോണ്‍ബേണ്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പാപ്പായുടെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും അദ്ദേഹത്തിന്‍റെ ദൈവശാസ്ത്ര ചിന്താധാരകള്‍ പഠവിഷയമാക്കിയിട്ടുള്ളവരുടെയും സമ്മേളനം
ആഗസ്റ്റ് 30-മുതല്‍ സെപ്തംമ്പര്‍ 3-വരെ തിയതികളില്‍ കാസില്‍ ഗന്തോള്‍ഫോയില്‍ സമ്മേളിക്കും

*ചരിത്രത്തില്‍ കത്തോലിക്കസഭയില്‍ പിളര്‍പ്പുണ്ടാക്കിക്കൊണ്ട് പ്രോട്ടസ്റ്റന്‍റ് സഭകളുടെ രൂപീകരിണക്കിനു ഹേതുവായ മതപരിഷ്ക്കരണ ചിന്താഗതിയെയാണ് നവോത്ഥാനപ്രസ്ഥാനം Reformation എന്ന് അറിയപ്പെടുന്നത്.








All the contents on this site are copyrighted ©.