2012-08-31 19:10:45

വിശ്വാസവത്സരം
ആഘോഷമല്ല വെല്ലുവിളിയാണ്


31 ആഗസ്റ്റ് 2012, റോം
വിശ്വാസവത്സരം ആഘോഷമല്ല, വെല്ലുവിളിയാണെന്ന്, അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ പ്രസ്താവിച്ചു. ആഗസ്റ്റ് 31-ാം തിയതി പുറത്തിറക്കിയ, ‘വിശ്വാസവത്സരം ഒരു വെല്ലുവിളി,’ എന്ന പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ റയില്‍ക്കോ ഇപ്രകാരം പ്രസ്താവിച്ചത്. വിശ്വാസവത്സരത്തെ ഒരാഘോഷമായി ലാഘവത്തോടെ കാണരുതെന്നും, അത് കര്‍ത്താവിന്‍റെ കൃപസ്പര്‍ശത്തിന്‍റെയും നവീകരണത്തിന്‍റെയും സമയമായി കരുതണണമെന്നും, നന്ദിയോടും ഉത്തരവാദിത്വത്തോടുംകൂടെ അതിനെ സ്വീകരിക്കണമെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ ഉദ്ബോധിപ്പിച്ചു.

നമുക്കു ലഭിച്ചിരിക്കുന്ന വിശ്വാസത്തിന്‍റെ പ്രാധാന്യവും മനോഹാരിതയും മനസ്സിലാക്കിക്കൊണ്ട്,
അത് പുനര്‍പരിശോധിക്കാനും പുനരാവിഷ്ക്കരിക്കുവാനുമുള്ള അവസരമാണ് ഒക്ടോബര്‍ 11-ാം തിയതി മുതല്‍ ബനഡിക്ട് 16-ാമന്‍ പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന വിശ്വാസവത്സരമെന്ന് കര്‍ദ്ദിനാല്‍ റയില്‍ക്കോ ആഹ്വാനംചെയ്തു. * സെപ്റ്റംമ്പര്‍ 4-മുതല്‍ 9-വരെ തിയതികളില്‍ ക്യാമറൂണില്‍ നടക്കുവാന്‍ പോകുന്ന ആഫ്രിക്ക ഭൂഖണ്ഡത്തിലെ അല്മായ പ്രതിനിധി സമ്മേളനത്തിന് ആമുഖമായിട്ടാണ് കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രബന്ധം പ്രസിദ്ധീകരിച്ചത്. പ്രതിസന്ധികളുടെ കാലഘട്ടത്തില്‍ ആഫ്രിക്കയിലെ അല്മായ നേതൃത്വത്തിന് വിശ്വാസത്തിന്‍റെ വിത്തു പാകുക എന്ന പ്രക്രിയയാണ് വിശ്വസവത്സരത്തില്‍ ചേരുന്ന സംഗമത്തിന്‍റെ ലക്ഷൃമെന്നും പ്രബന്ധം വ്യക്തമാക്കി.








All the contents on this site are copyrighted ©.