2012-08-31 18:36:00

മാധ്യമബോധന പരിപാടിയുമായി
ഏഷ്യയിലെ മെത്രാന്മാര്‍ ബാങ്കോക്കില്‍


31 ആഗസ്റ്റ് 2012, ബാങ്കോക്ക്
മെത്രാന്മാരുടെ ഏഷ്യന്‍ ഫെഡറേഷനിലെ, FABC-യിലെ ഭാരതസഭയുടെ സാന്നിദ്ധ്യം പ്രകടവും സജീവവുമെന്ന്, വത്തിക്കാന്‍ റേഡിയോ വക്താവ്, ഫാദര്‍ പി.ജെ. ജോസഫ് എസ്. ജെ. പ്രസ്താവിച്ചു.
സെപ്റ്റംമ്പര്‍ 4-ാം തിയതി തായിലണ്ടിന്‍റെ തലസ്ഥാനമായ ബാംങ്കോക്കില്‍ FABC-യുടെ മാധ്യമ കമ്മിഷന്‍, മെത്രാന്മാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന മാധ്യമ പരിശീലന പരിപാടിയില്‍ (BISCOM) പങ്കെടുക്കുന്ന ഫാദര്‍ പിജെ പുറത്തിറക്കിയ പ്രസ്താവനിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാധ്യമാധിപത്യമുള്ള ലോകത്ത് അജപാലന മേഖലയില്‍ പ്രവര്‍ത്തിക്കുവര്‍ക്ക് കൂടുതല്‍ മാധ്യമാവബോധം നല്കുക എന്ന ലക്ഷൃവുമായിട്ടാണ് ഇത്തവണ ഏഷ്യയിലെ മെത്രാന്മാര്‍ ബാംങ്കോക്കില്‍ സമ്മേളിക്കുന്നതെന്നും ഫാദര്‍ പിജെ വെളിപ്പെടുത്തി. സഭയുടെ ഏഷ്യന്‍ ഫെഡറേഷനില്‍ 16 രാജ്യങ്ങളില്‍നിന്നുമായി 19 സമിതികള്‍ പങ്കെടുക്കുന്നത്, ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതികൂടാതെ സീറോ മലബാര്‍, സീറോ മലങ്കര എന്നീ രണ്ടു റീത്തുകളുടെയും പ്രാതിനിധ്യമുള്ളതു- കൊണ്ടാണെന്ന് ഫാദര്‍ പിജെ വ്യക്തമാക്കി.

‘ആധുനിക മാധ്യമങ്ങള്‍ നവസുവിശേഷവത്ക്കരണത്തിന്,’ എന്നതാണ് ഫെഡറേഷന്‍റെ ഇത്തവണത്തെ പഠനവിഷയം. ഇന്ത്യ, ബാംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ജപ്പാന്‍, മലേഷ്യ-സിംഗപൂര്‍-ബ്രൂനേയി, ഫിലിപ്പീന്‍സ്, തായിവാന്‍, തായിലാണ്ട്, വിയറ്റ്നാം, കൊറിയ, ഇന്തൊനേഷ്യാ, തീമോര്‍, കസാക്സ്ഥാന്‍, ലോവോസ്-കമ്പോഡിയ, മ്യാന്മാര്‍, എന്നിവയാണ് ഫെഡറേഷനിലെ അംഗരാജ്യങ്ങള്‍.










All the contents on this site are copyrighted ©.