2012-08-31 18:41:35

അമേരിക്കയുടെ സാമ്പത്തിക സുരക്ഷാനയം
മതസ്വാതന്ത്ര്യത്തിന് വിഘാതമെന്ന്


31 ആഗസ്റ്റ് 2012, ന്യൂയോര്‍ക്ക്
ജനങ്ങളെ സേവിക്കുന്ന സര്‍ക്കാര്‍ നീതിയുക്തമായിരിക്കുമെന്ന്, അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ തിമോത്തി ഡോലന്‍ പ്രസ്താവിച്ചു. ആഗസ്റ്റ് 31-ാം തിയതി ന്യൂയോര്‍ക്കില്‍ സമ്മേളിച്ച റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ ചൊല്ലിയ പ്രാര്‍ത്ഥനിയിലാണ് ന്യൂയോര്‍ക്ക് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഡോലന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തത്. തങ്ങളെത്തന്നെയല്ല, ജനങ്ങളെ നിസ്വാര്‍ത്ഥമായി സേവിച്ചുകൊണ്ടാണ്
ഭരണകര്‍ത്താക്കള്‍ ജനസേവനത്തിന്‍റെ യോഗ്യത തെളിയിക്കേണ്ടതും നീതിനിഷ്ഠമായ
രാജ്യഭരണം കാഴ്ചവയ്ക്കേണ്ടതുമെന്നും കര്‍ദ്ദിനാല്‍ ഡോലന്‍ അഭിപ്രായപ്പെട്ടു.

നവംമ്പറില്‍ നടക്കുവാന്‍ പോകുന്ന പ്രസിഡെന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു
ആഗസ്റ്റ് 31-ന് ചേര്‍ന്ന റിപ്പബ്ലിക്കന്‍ വിഭാഗത്തിന്‍റെ ദേശീയ സമ്മേളനം. അമേരിക്കന്‍ ദേശീയതയില്‍ നൂറ്റാണ്ടുകളായി തെളിഞ്ഞുനില്ക്കുന്ന മതസ്വാതന്ത്ര്യത്തിനും മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തിനും വിഘാതമാണ് ഗര്‍ഭനിരോധനം, ഗര്‍ഭച്ഛിദ്രം, വന്ധീകരണം എന്നിവയ്ക്ക് ഒബാമാ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക സുരക്ഷാനയമെന്ന് കര്‍ദ്ദാനാള്‍ ഡോളന്‍ കുറ്റപ്പെടുത്തി.









All the contents on this site are copyrighted ©.