2012-08-30 18:25:52

യുവജനമേളയുടെ
ആദ്യ റജിസ്ട്രേഷന്‍ പാപ്പായുടേത്


30 ആഗസ്റ്റ് 2012, ബ്രസീല്‍
ലോക യുവജനമേളയുടെ പ്രഥമ റെജിസ്ട്രേഷന്‍ ബനഡിക്ട് 16-ാമന്‍ പാപ്പായുടേതെന്ന്, റെജിസ്ട്രേഷന്‍ ഡയറക്ടര്‍ മരീയ ഷായിനേ മച്ചാഡോ അറിയിച്ചു. 2013-ല്‍ ബ്രസീലിലെ റിയോ നഗരത്തില്‍ അരങ്ങേറുന്ന യുവജനമേളയുടെ ആഗസ്റ്റ് 28-ാം തിയതി ആരംഭിച്ച On line registration-നിലാണ് നാലായിരിത്തി നാന്നൂറു പേര്‍ റെജിസ്റ്റര്‍ചെയ്തതെന്നും, അതില്‍ ആദ്യ റെജിസ്ട്രേഷന്‍ പാപ്പായുടേതായിരുന്നുവെന്നും റജിസ്ട്രേഷന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന ഷായിനേ അറിയിച്ചു.

ലോക യുവജന മാമാംഗത്തിന്‍റെ ആത്മീയ പിതാവും വിശിഷ്ടാതിഥിയുമായ പാപ്പായെ ആദ്യസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്, ബ്രസീലിലെ ദേശീയ മെത്രാന്‍ സമിതിയുടെ തലവും, റിയോ അതിരൂപതാദ്ധ്യക്ഷനും, മേളയുടെ സംഘാടക സമിതി പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ഒറാനി ടെമ്പെസ്റ്റായാണെന്നും ഷായിനേ വെളിപ്പെടുത്തി. www.rio2013.com എന്ന സൈറ്റിലാണ് റെജിസ്ട്രേഷന്‍ തുടരുന്നത്.
20 ലക്ഷം യുവജനങ്ങളെയാണ് സംഘാടകര്‍ റിയോ സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നത്.









All the contents on this site are copyrighted ©.