2012-08-30 18:40:35

ജലസുരക്ഷ ഭക്ഷൃസുരക്ഷയെന്ന്
ആഗോള യുഎന്‍ ജലവാരം


30 ആഗസ്റ്റ് 2012, സ്റ്റോക്ഹോം
ജലത്തിന്‍റെ ദൗര്‍ലഭ്യവും മലിനീകരണവും ആഗോളതലത്തിലുള്ള ഭക്ഷൃോല്പാദന സംവിധാനത്തെ തകിടംമറിക്കുന്നുണ്ടെന്ന്, ഫാവോയുടെ പ്രസിഡന്‍റ് ഹൊസ്സേ ഗ്രാസിയാനോ ഡിസില്‍വ പ്രസ്താവിച്ചു.
സ്വീഡനിലെ സ്റ്റോക്ഹോമില്‍ സമ്മേളിച്ചിരിക്കുന്ന ആഗോള ജലവാര സംഗമത്തെ ആഗസ്റ്റ് 29-ന് അഭിസംബോധനചെയ്യവേയാണ് ഗ്രാസ്സിയാനോ ഇപ്രകാരം പ്രസ്താവിച്ചത്. ജലസ്രോതസ്സുക്കള്‍ ശരിയാം വണ്ണം സംരക്ഷിച്ച്, ജീവന്‍റെ അടിസ്ഥാന ആവശ്യമായ ജലം സുലഭമാക്കിയെങ്കില്‍ മാത്രമേ ലോകത്ത് ഭക്ഷൃസുരക്ഷ ഉറപ്പുവരുത്താനാവുകയുള്ളൂ എന്ന് ഫാവോയുടെ മേധാവി ഗ്രാസ്സിയാനോ സമ്മേളത്തില്‍ വ്യക്തമാക്കി.

ജലദൗര്‍ലഭ്യം കാരണമാക്കിയിരിക്കുന്ന കൃഷിവിനാശമാണ് ആഗോളതലത്തില്‍ ഭക്ഷൃദൗര്‍ലഭ്യത്തിനും ഭക്ഷൃവസ്തുക്കളുടെ അമിതമായ വിലവര്‍ദ്ധനവിനും കാരണമായിരിക്കുന്നതെന്നും ഗ്രാസ്സിയാനോ ചൂണ്ടിക്കാട്ടി. ‘ജലവും ഭക്ഷൃസുരക്ഷയും’ എന്ന പ്രമേയവുമായി ചേര്‍ന്ന സമ്മേളനത്തില്‍ രാഷ്ട്രപ്രതിനിധികളും രാഷ്ട്രീയ രംഗത്തുള്ളവരും, സന്നദ്ധസംഘടനാ ഭാരവാഹികളും ശാസ്ത്രജ്ഞന്മാരുമായി രണ്ടായിരത്തലധികം പ്രതിനിധികളാണ് സ്റ്റോക്ഹോമില്‍ സമ്മേളിച്ചിരിക്കുന്നത്.
ആഗസ്റ്റ് 26-ന് ആരംഭിച്ച സമ്മേളനം 31-ന് സമാപിക്കും.








All the contents on this site are copyrighted ©.