2012-08-24 19:49:18

വിശ്വസം പുനരാവിഷ്ക്കരിക്കാനുള്ള സമയമാണ്
നവസുവിശേഷവത്ക്കരണം


28 ആഗസ്റ്റ് 2012,
വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖകളും സഭയുടെ മതബോധന ഗ്രന്ഥവുമാണ്
കത്തോലിക്കാ ദൈവശാസ്ത്രത്തിന്‍റെ അടിത്തറയെന്ന്, മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ ഫോര്‍ത്തുനാത്തോ ഫ്രേസ്സാ പ്രസ്താവിച്ചു. ഒക്ടോബര്‍ 7-ന് ആരംഭിക്കുവാന്‍ പോകുന്ന നവസുവിശേഷവത്ക്കരണം പഠനവിഷയമാക്കിക്കൊണ്ടുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് മോണ്‍സീഞ്ഞോര്‍ ഫ്രേസ്സാ
ഇങ്ങനെ പ്രസ്താവിച്ചത്. വത്തിക്കാന്‍ സൂനഹദോസിന്‍റെ 50-ാ വാര്‍ഷികവും മതബോധന ഗ്രന്ഥത്തിന്‍റെ 20 വാര്‍ഷികവും സന്ധിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിലാണ് ബനഡിക്ട് 16-ാമന്‍ പാപ്പ ‘പോര്‍ത്താ ഫിദേയി’, വിശ്വാസ കവാടം എന്ന സ്വാധികാര പ്രബോധനത്തിലൂടെ വിശ്വാസവത്സരം പ്രഖ്യാപിച്ചിരിക്കുന്നതും മെത്രാന്മാരുടെ സിനഡുസമ്മേളനം വിളിച്ചുകൂട്ടിയിരിക്കുന്നതും എന്ന് മോണ്‍സീഞ്ഞോര്‍ ഫ്രേസ്സാ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ചരിത്ര സംഭവങ്ങളെയെല്ലാം കൂട്ടിയിണക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണെന്നും, ഈ വിശ്വാസം മാനവകുലത്തിന് ദൈവത്തിങ്കലേയ്ക്കുള്ള വാതിലാണെങ്കില്‍, ദൈവവചനമാണ് വിശ്വാസത്തിന്‍റെ മറുഭാഗത്തുള്ള വാതിലുമാണെന്നും അഭിമുഖത്തില്‍ മോണ്‍സീഞ്ഞോര്‍ ഫ്രേസ്സാ, വ്യക്തമാക്കി.

വിശ്വാസ വിചിന്തനത്തിന്‍റെയും പുനരാവിഷ്ക്കരണത്തിന്‍റെയും സമയമാണ് ഈ വിശ്വാസ വത്സരവും നവസുവിശേഷവത്ക്കരണ പദ്ധതിയെന്നു സിനഡിന്‍റെ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.









All the contents on this site are copyrighted ©.