2012-08-24 20:05:04

ദൈവദൂഷണക്കുറ്റ നിയമം
മനുഷ്യാവകാശ വിരുദ്ധമെന്ന് സഭകളുടെ കൂട്ടായ്മ


24 ആഗസ്റ്റ് 2012, ജനീവ
പാക്കിസ്ഥാനിലെ ദൈവദൂഷണക്കുറ്റ നിയമം മനുഷ്യാവകാശ വിരുദ്ധമെന്ന് ആഗോള സഭകളുടെ കൂട്ടായ്മ World Council of Churches പ്രസ്താവിച്ചു. ഇസ്ലാം മതത്തിനെതിരെ സംസാരിച്ചു എന്ന കുറ്റംചുമത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെപ്പോലും ജയിലില്‍ അടയ്ക്കുകയും മരണശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുന്ന ഇസ്ലാമിക മത നിയമം പാക്കിസ്ഥാന്‍റെ സിവില്‍ ശിക്ഷാനിയമവുമായി കൂട്ടിക്കലര്‍ത്തിയത് തെറ്റും അനീതിപരവുമാണെന്ന് സഭകളുടെ വക്താവ് മാത്യു ചുണക്കര ആരോപിച്ചു. പാക്ക് ഭരണകൂടത്തിന്‍റെ അവ്യക്തവും പക്ഷാപാതപരവും, വംശീയവും കിരാതവുമായ ദൈവദൂഷണക്കുറ്റ നിയമത്തിനെതിരെ ലോക മനസ്സാക്ഷിയെ ഉണര്‍ത്തുവാനുള്ള പരിശ്രമത്തിലാണ് സഭകളുടെ കൂട്ടായ്മയെന്നും WCC-യുടെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.

സെപ്റ്റംബര്‍ 17-മുതല്‍ 19-വരെ തിയതികളില്‍ ജനീവയില്‍ നടക്കുന്ന യുഎന്നിന്‍റെ മനുഷ്യാവകാശ കമ്മിഷന്‍റെ സമ്മേളനത്തോടനുബന്ധിച്ച്, രാഷ്ട്രങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും, പാക്കിസ്ഥാനിലെ തന്നെ പൊതുജന ക്ഷേമ പ്രവര്‍ത്തകരെയും, വിവിധ മനുഷ്യാവകാശ മന്ത്രാലയങ്ങളുടെ പ്രതിനിധികളെയും ജനീവയില്‍ വിളിച്ചുകൂട്ടിപാക്കിസ്ഥാന്‍റെ ഈ കിരാത നിയമത്തിനെതിരെ ചര്‍ച്ചകള്‍ നടത്തുമെന്ന് WCC-യുടെ വക്താവ് പ്രസ്താവിച്ചു.









All the contents on this site are copyrighted ©.