2012-08-24 19:34:16

ജോര്‍ജ്ജ് കുട്ടിനാടാര്‍ തക്കലയുടെ പുതിയ മെത്രാന്‍
ജെയ്ക്കബ് മുരിക്കന്‍ പാലായുടെ സഹായ മെത്രാന്‍


24 ആഗസ്റ്റ് 2012, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ പാപ്പ തമിഴ്നാട്ടിലെ തക്കല സീറോ മലബാര്‍ രൂപതയ്ക്ക് പുതിയ മെത്രാനെ നിയോഗിച്ചു. സലീഷ്യന്‍ സഭാംഗമായ ഫാദര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ കുട്ടിനാടാരെയാണ് തക്കലയുടെ പുതിയ മെത്രാനായി പാപ്പ നിയോഗിച്ചത്. മുന്‍മെത്രന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്ത, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എന്നീ സ്ഥനങ്ങളിലേയ്ക്കും കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കും ഉയര്‍ത്തപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്കാണ് പുതിയ നിയമനം നടന്നത്.

ഷില്ലോങ്ങിലെ സെന്‍റ് ആന്‍റെണീസ് സലീഷ്യന്‍ സ്ക്കൂള്‍ പ്രിന്‍സിപ്പാളായി ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന ഫാദര്‍ കുട്ടിനാടാര്‍ തക്കല രൂപതാംഗമാണ്.

പാലാ രൂപതാ അജപാലന കേന്ദ്രത്തിന്‍റെ ഡയറക്ടറായിരുന്ന ഫാദര്‍ ജയിക്കബ് മുരിക്കനെ പാലാ രൂപതയുടെതന്നെ മെത്രാനായും പാപ്പാ നിയമിക്കുകയുണ്ടായി.

കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലുള്ള സീറോ മലബാര്‍ സഭാ ആസ്ഥാനത്തു ചേര്‍ന്നിരിക്കുന്ന സിനഡു സമ്മേളനത്തിന്‍റെ മേല്‍ തിരഞ്ഞെടുപ്പുകള്‍ ബനഡിക്ട് 16-ാമന്‍ പാപ്പ അംഗീകരിച്ച ശേഷമാണ് രണ്ടു നിയമനങ്ങളും ആഗസ്റ്റ് 24-ാം തിയതി രാവിലെ വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്.










All the contents on this site are copyrighted ©.