2012-08-22 19:17:45

ലോക യുവജന മേളയുടെ ബുക്കിങ്ങ്
www.rio2013.com


22 ആഗസ്റ്റ് 2012, റിയോ
2013 ജൂലൈ 23-മുതല്‍ 28-വരെ തിയതികളില്‍ ബ്രസീലിലെ റിയോ ദി ജന്നായോ നഗരത്തില്‍ അരങ്ങേറുന്ന ലോക യുവജനസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ബുക്കിങ്ങാണ് ആഗസ്റ്റ് 28-ാം തിയതി ആരംഭിക്കുന്നതെന്ന്, സമ്മേളനത്തിന്‍റെ റജിസ്ട്രേഷന്‍ ഡയറക്ടര്‍, മരിയ മച്ചാഡോ ഷായിനേ മാധ്യമങ്ങളെ അറിയിച്ചു.

സാമ്പത്തിക നിലവാരം കണക്കിലെടുത്തുകൊണ്ട് രാജ്യങ്ങളെ A B C ഗ്രേഡുകളായി തിരിച്ചുകൊണ്ടാണ് വ്യക്തിഗതവും ഗ്രൂപ്പ തലത്തിലുമുള്ള ബുക്കിംഗിന്‍റെ നിരക്കുകള്‍ തിട്ടപ്പെടുത്തിയിരിക്കുന്നതെന്നും,
അത് 6000 രൂപ മുതല്‍ 60,000 രൂപവരെയുള്ള റെയിഞ്ചില്‍ ആകുമെന്നും ഷായിനേ വ്യക്തമാക്കി.

ഭക്ഷണം പാര്‍പ്പിടം എന്നിവയുടെ നിലവാരവും മേന്മയും കണക്കിലെടുത്തുകൊണ്ടുള്ള, സൗകര്യപ്രദമായ വിവിധ പാക്കേജുകളായിട്ടാണ് ബുക്കിങ്ങ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും, വിശദാംശങ്ങള്‍ www.rio2013.com എന്ന സൈറ്റില്‍ ലഭ്യമാണെന്നും ബുക്കിങ്ങിന്‍റെ ചുമതലകള്‍ വഹിക്കുന്ന മരിയ ഷായിനേ വെളിപ്പെടുത്തി.

വ്യക്തികളെയും ഗ്രൂപ്പുകളെയും ഭാഷയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചായിരിക്കും പാര്‍പ്പിട സൗകര്യങ്ങള്‍ നല്കപ്പെടുന്നതെന്നും ബിക്കിംഗിന്‍റ് ഡയറക്ടര്‍ ഷായിനേ വിശദീകരിച്ചു.











All the contents on this site are copyrighted ©.