2012-08-17 09:38:40

വേദനിക്കുന്നവരെ സഹായിക്കേണ്ടത്
കടമയാണെന്ന് ബാന്‍ കി മൂണ്‍


16 ആഗസ്റ്റ് 2012, ന്യൂയോര്‍ക്ക്
ആഗസ്റ്റ് 19-ാം തിയതി യുഎന്‍ ആചരിക്കുന്ന ‘ജീവകാരുണ്യദിന’-ത്തോടനുബന്ധിച്ചു പുറത്തിറക്കിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്. നാടും വീടും വിട്ട്, വേദനിക്കുന്നവരെ സഹായിക്കാന്‍ എത്തുകയും, ചിലപ്പോള്‍ കര്‍മ്മഭൂമിയില്‍ ജീവന്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ള ആയിരങ്ങളെ അനുസ്മരിക്കുന്ന ദിനംകൂടിയാണ് ലോക ‘ജീവകാരുണ്യദിന’മെന്ന് മൂണ്‍ സന്ദേശത്തില്‍ വിശദീകരിച്ചു.

യുദ്ധഭൂമിയിലും, അഭയാര്‍ത്ഥി ക്യാമ്പുകളിലും പ്രകൃതി ക്ഷോഭങ്ങളിലുമെല്ലാം സഹായഹസ്തവും സാന്ത്വനവുമായെത്തുന്ന ആയിരക്കണക്കിന് മനുഷ്യസ്നേഹികളെ ലോകവ്യാപകമായ തന്‍റെ യാത്രകളില്‍ കണ്ടുമുട്ടിയിട്ടുണെന്ന് മൂണ്‍ സാക്ഷൃപ്പെടുത്തി. ജീവകാരുണ്യപ്രവര്‍ത്തകരുടെ ആഗോളതലത്തിലുള്ള വന്‍ശൃംഖല തീര്‍ക്കുവാനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പരിശ്രമം ഈ വര്‍ഷം കോടിയിലെത്തിയെന്നും മൂണ്‍ സന്ദേശത്തിലൂടെ അറിയിച്ചു.









All the contents on this site are copyrighted ©.