2012-08-17 09:32:05

തെയ്സ്സേയിലെ
അനുരഞ്ജന കൂടാരം


16 ആഗസ്റ്റ് 2012, തെയ്സ്സേ
തെയ്സ്സേ പ്രാര്‍ത്ഥനാ സമൂഹത്തിലെ അനുരഞ്ജന കൂടാരത്തിന് 50 വയസ്സ് തികഞ്ഞു.
1962–ലെ രൂപാന്തരീകരണ തിരുനാളില്‍ ബ്രദര്‍ റോജര്‍ ഷൂറ്റ്സ് തുടക്കമിട്ട തെയ്സ്സേയിലെ അനുരജ്ഞനത്തിന്‍റെ ദേവാലയത്തിനാണ് ആഗസ്റ്റ് 16-ാം തിയതി 50 വയസ്സു തികഞ്ഞത്.

ഫ്രാന്‍സിന്‍റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ ജര്‍മ്മനിയോടു ചേര്‍ന്നു കിടക്കുന്ന തെയ്സ്സേ
ഗ്രാമത്തില്‍ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കുടിയേറിയ വിവിധ ക്രൈസ്തവ സഭകളില്‍ പെട്ടവര്‍ക്കുവേണ്ടിയാണ് ബ്രദര്‍ റോജര്‍ അനുരഞ്ജനത്തിന്‍റെ പ്രാര്‍ത്ഥനാലയം തുറന്നത്.
ദിവ്യകാരുണ്യ ആരാധനയെ കേന്ദ്രീകരിച്ച് അനുദിനമുള്ള മൂന്നു നേരത്തെ യാമപ്രാര്‍ത്ഥനകളും, വെള്ളിയാഴ്ചകളിലെ കുരിശിന്‍റെ ധ്യാനവും, ശനിയാഴ്ച സായാഹ്നത്തില്‍ ആരംഭിച്ച് ഞായറാഴ്ചയുടെ പുലരിവരെ തെളിഞ്ഞു നില്ക്കുന്ന ദീപാര്‍ച്ചനയും തെയ്സ്സേ ഗ്രാമത്തിലെ അനുരഞ്ജന കൂടാരത്തെ ആഗോള പ്രശസ്തമാക്കിയിട്ടുണ്ട്.

2005 ആഗസ്റ്റ് 16-ാം തിയതി ഒരു മാനസീക രോഗിയുടെ വെടിയേറ്റു വീണ ബ്രദര്‍ റോജറിന്‍റെ തെയ്സ്സേയിലെ പ്രാര്‍ത്ഥനാ കേന്ദ്രം സഭൈക്യത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും വിശ്വകൂടാരമായി ഇന്നും ഉയര്‍ന്നുനില്ക്കുന്നു.









All the contents on this site are copyrighted ©.