2012-08-17 09:23:07

കര്‍ദ്ദിനാള്‍ ഒക്കോഗിക്ക്
പാപ്പായുടെ അഭിവാദ്യങ്ങള്‍


16 ആഗസ്റ്റ് 2012, നൈജീരിയ
സ്ഥാനമൊഴിഞ്ഞ നൈജീരിയന്‍ കര്‍ദ്ദിനാള്‍ ഒക്കോഗിയെ ബനഡിക്ട് 16-ാമന്‍ പാപ്പ അനുമോദിച്ചു. നൈജീരിയായിലെ ലാഗോസ് അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്താ ആല്‍ഫ്രെഡ് അഡ്വാലെ മാര്‍ട്ടിന്‍സിന്‍റെ സ്ഥാനാരോഹണച്ചടങ്ങിലാണ് മുന്‍-അദ്ധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ഒക്കോഗിയെ പാപ്പാ സന്ദേശത്തിലൂടെ അഭിനന്ദിച്ചത്.

46-വര്‍ഷക്കാലത്തെ പൗരോഹിത്യ ശുശ്രൂഷയിലൂടെ അതിരൂപതയെ ധന്യമാക്കിയ കര്‍ദ്ദിനാള്‍ ഒക്കോഗിക്ക് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റുവഴി അയച്ച സന്ദേശത്തിലൂടെ പാപ്പ നന്ദിപറയുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു.

ലാഗോസിലുള്ള വിശുദ്ധ കുരിശിന്‍റെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന സ്ഥാനോരോഹണ ചടങ്ങില്‍ നൈജീരിയയിലേയ്ക്കുള്ള വത്തിക്കാന്‍ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് അഗസ്റ്റിന്‍ കസ്സൂജ പാപ്പായുടെ സന്ദേശം വായിച്ചു.








All the contents on this site are copyrighted ©.