2012-08-17 15:01:30

ആര്‍ച്ചുബിഷപ്പ് ഒനായിയേക്കന് പാക്സ് ക്രിസ്റ്റി സമാധാന പുരസ്ക്കാരം


17 ആഗസ്റ്റ് 2012, അബൂജ
അന്താരാഷ്ട്ര ക്രൈസ്തവ പ്രസ്ഥാനം പാക്സ് ക്രിസ്റ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന സമാധാനത്തിനുവേണ്ടിയുള്ള പുരസ്ക്കാരം നൈജീരിയന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ഒനായിയേക്കന്. നൈജീരിയായിലെ അബൂജ അതിരൂപതാധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ഒനായിയേക്കന്‍ നീതിക്കും സമാധാനത്തിനും മതമൈത്രിക്കും വേണ്ടി നല്‍കിയ സംഭാവനകളാണ് അദ്ദേഹത്തെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയതെന്ന് പാക്സ് ക്രിസ്റ്റി പുറത്തിക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
ആഫ്രിക്കയിലെ വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദവും സംവാദവും പ്രോത്സാഹിപ്പിക്കാന്‍ ആര്‍ച്ചുബിഷപ്പ് കഠിനാദ്ധ്വാനം ചെയ്യുന്നു. ക്രൈസ്തവരേയും തങ്ങളെ പിന്തുണയ്ക്കാത്ത മുസ്ലീമുകളേയും ആക്രമിക്കുന്ന ബൊക്കൊ ഹറാം തീവ്രവാദ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും ആര്‍ച്ചുബിഷപ്പ് പരിശ്രമിക്കുന്നുണ്ട്. 2012 ഒക്ടോബര്‍ 31ാം തിയതി ബുധനാഴ്ച ബ്രസ്സല്‍സില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ആര്‍ച്ചുബിഷപ്പിന് പുരസ്ക്കാരം സമ്മാനിക്കുമെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.