2012-08-15 18:43:38

ക്രിസ്തു രഹസ്യത്തിന്‍റെ പ്രഥമ ഫലമാണ്
സ്വര്‍ഗ്ഗാരോപിതയായ മറിയം


15 ആഗസ്റ്റ് 2012, റോം
സ്വര്‍ഗ്ഗാരോപണം മറിയത്തെ ക്രിസ്തു രഹസ്യത്തിന്‍റെ പ്രഥമ ഫലമാക്കുന്നുവെന്ന്, മരിയന്‍ പണ്ഡിതനും ഗ്രന്ഥകാരനുമായ ഫാദര്‍ പീറ്റര്‍ സ്ട്രാവിന്‍കൂസ് പ്രസ്താവിച്ചു. ആഗസ്റ്റ് 14-ന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്.

ജന്മപാപമില്ലാതെ ഉത്ഭവിച്ച ക്രിസ്തുവിന്‍റെ അമ്മ ഈ ലോക ജീവിതത്തിലെ തന്‍റെ വിശുദ്ധിയും നൈര്‍മ്മല്യവുംകൊണ്ട് സ്വര്‍ഗ്ഗസൗഭാഗ്യത്തിലേയ്ക്ക് ഉടലോടെ ഉയര്‍ത്തപ്പെട്ടുവെന്നും, അങ്ങനെ മറിയം ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തില്‍ സവിശേഷമാംവിധം പങ്കാളിയായി എന്നതുമാണ് സ്വാര്‍ഗ്ഗാരോപണത്തിന്‍റെ വിശ്വാസസത്യമെന്ന് ഫാദര്‍ സ്ട്രാവാന്‍കൂസ് വിശദീകരിച്ചു.
മറിയത്തെപ്പോലെ ക്രൈസ്തവ ജീവിതങ്ങള്‍ ക്രിസ്തു രഹസ്യങ്ങളിലേയ്ക്ക് വളര്‍ത്തി വിരിയേണ്ടതാണെന്നും ഫാദര്‍ സ്ട്രാവിന്‍കൂസ് ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിന്‍റെ മരണശേഷം
15 വര്‍ഷത്തോളം ജീവിച്ച മറിയം ജരൂസലേമില്‍ അപ്പസ്തോലന്മാരോടൊപ്പം ജീവിച്ചുവെന്നും സീയോണ്‍ മലയലിലെ പ്രാര്‍ത്ഥനാ മുറിയില്‍വച്ച് സ്വര്‍ഗ്ഗസൗഭാഗ്യം പൂകിയെന്ന് സഭാപാരമ്പര്യവും പിതാക്കന്മാരുടെ രചനകളും സ്ഥിരീകരിക്കുന്നുവെന്ന് ഫാദര്‍ സ്ട്രാവിന്‍കൂസ് വ്യക്തമാക്കി.








All the contents on this site are copyrighted ©.