2012-08-10 09:30:29

ലിംഗവിവേചനം
ഭാരതത്തിന്‍റെ സാമൂഹ്യശാപം


9 ആഗസ്റ്റ് 2012, ഡല്‍ഹി
ലിംഗ വിവേചനം ഭാരതത്തില്‍ അംഗീകരിക്കപ്പെട്ട സാമൂഹ്യ തിന്മയായി മാറുന്നുവെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ വക്താവ്, ഹെലന്‍ സള്‍ദാനാ പ്രസ്താവിച്ചു. ഗര്‍ഭധാരണന്‍റെ ആദ്യ ഘട്ടത്തില്‍തന്നെ ലിംഗം വിവേചിച്ചറിഞ്ഞ് പെണ്‍ഭ്രൂണങ്ങള്‍ ഇല്ലാതാക്കുന്ന പതിവ് ഭാരതത്തില്‍ സാധാരണയായി വരികയാണെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ സ്ത്രീകള്‍ക്കായുള്ള കമ്മിഷന്‍റെ സെക്രട്ടറി, ഹെലന്‍ സള്‍ദാനാ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഗര്‍ഭാശയത്തില്‍വച്ചുള്ള ഭ്രൂണത്തിന്‍റെ ലിംഗവിവേചനവും, അതുമായി ബന്ധപ്പെട്ട ഭ്രൂണഹത്യയും ഗര്‍ഭച്ഛിദ്രവും ഇന്ത്യന്‍ ഭരണഘടനാ പ്രകാരം ശിക്ഷാര്‍ഹമാണെന്ന് സിറ്റര്‍ ഹെലന്‍ ചുണ്ടിക്കാട്ടി.
ഗര്‍ഭാശയത്തില്‍വച്ച് പെണ്‍കുഞ്ഞുങ്ങളെ വിവേചിച്ചു കൊല്ലുന്നത് നിയമപരമായി ശിക്ഷാര്‍ഹമാണെങ്കിലും, ഇതു സംബന്ധച്ച് പ്രയോഗിക തലത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കോരോ മറ്റൊരു ഏജെന്‍സിയോ താല്പര്യമെടുത്തിട്ടില്ലാ എന്നും സിസ്റ്റര്‍ ഹെലന്‍ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

Ultra sound scan , Pre-natal diagnostic techniques എന്നീ ആധുനിക ചികിത്സാ സംവിധനങ്ങള്‍ ആരോഗ്യ പരിപാലനത്തിന്‍റെ ക്രിയാത്മകമായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെന്നും മനഃസ്സാക്ഷിയില്ലാത്ത ലിംഗവിവേചനം നിര്‍ത്തലാക്കണമെന്നും സിബിസിഐ-യുടെ വക്താവ്
പ്രസ്താവനയിലൂടെ ആഭ്യര്‍ത്ഥിച്ചു. പെണ്‍കുഞ്ഞുങ്ങളോടു കാണിക്കുന്ന ക്രൂരമായ ഈ വിവേചനത്തിന്‍റെ പ്രത്യാഘാതമാണ് ഇന്ന് സമൂഹത്തില്‍ കാണുന്ന 1000 പുരുഷന്മാര്‍ക്ക് 800 സ്ത്രീകള്‍ എന്ന ദേശിയ അനുപാതമെന്നും സിസ്റ്റര്‍ ഹെലന്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.