2012-08-10 15:25:09

പൊതുജീവിതത്തില്‍ കത്തോലിക്കരുടെ വിശ്വാസസാക്ഷൃം നിര്‍ണ്ണായകം :കര്‍ദിനാള്‍ ബഞ്ഞ്യാസ്ക്കോ


10 ആഗസ്റ്റ് 2012, ജനോവ
പൊതുജീവിതത്തില്‍ കത്തോലിക്കരുടെ വിശ്വാസസാക്ഷൃം നിര്‍ണ്ണായകമാണെന്ന് ഇറ്റലിയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ ദേശീയ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ ബഞ്യാസ്ക്കോ. രക്തസാക്ഷി വി.ലോറന്‍സിന്‍റെ തിരുനാള്‍ ദിനമായ ആഗസ്റ്റ് 10ാം തിയതി ജനോവയില‍െ കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശുദ്ധ ലോറന്‍സിനെ പോലെ ധൈര്യപൂര്‍വ്വം വിശ്വാസ സാക്ഷൃം നല്‍കാന്‍ സമകാലിക കത്തോലിക്കരും തയ്യാറാകണം. പ്രതികൂലമായ സാമൂഹ്യ ചിന്താധാരകളേയും അധികാര കേന്ദ്രങ്ങളേയും ഭയന്ന് തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഏറ്റുപറയാന്‍ അവര്‍ വിമുഖത കാണിക്കരുതെന്നും കര്‍ദിനാള്‍ ഉദ്ബോധിപ്പിച്ചു. ക്രൈസ്തവര്‍ തങ്ങളുടെ മതപരവും സാംസ്ക്കാരികവുമായ മൂല്യങ്ങളിലൂടെ സാമൂഹ്യ ജീവിതത്തെ സ്വാധീനിക്കണം. അതിന് അവരുടെ മാതൃകാപരമായ ജീവിത മാതൃകയും പരസ്യമായ വിശ്വാസപ്രഘോഷണവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഉത്ബോധിപ്പിക്കുന്നതു പോലെ മികച്ച പരിശീലനം ലഭിച്ച കത്തോലിക്കര്‍ പൊതുപ്രവര്‍ത്തന രംഗത്തേക്കു കടന്നുവരണമെന്നും കര്‍ദിനാള്‍ ബഞ്ഞ്യാസ്ക്കോ ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.