2012-08-08 20:28:38

ന്യൂനപക്ഷത്തിന്‍റെ പങ്ക്
നിസ്തുലമെന്ന് – മാര്‍ഗ്രറ്റ് ആല്‍വ


8 ആഗസ്റ്റ് 2012, രാജസ്ഥാന്‍
രാജ്യനിര്‍മ്മിതിയില്‍ കത്തോലിക്കാ വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളുടെ പങ്ക് നിസ്തുലമെന്ന്, രാജസ്ഥാന്‍ ഗവര്‍ണ്ണര്‍ മാര്‍ഗ്രറ്റ് ആല്‍വ പ്രസ്താവിച്ചു. രാജസ്ഥാന്‍റെ ന്യൂനപക്ഷ കമ്മിഷനുമായി കഴിഞ്ഞ വാരാന്ത്യത്തില്‍ ജെയ്പ്പൂരില്‍ നടത്തിയ ചര്‍ച്ചയിലാണ് ഗവര്‍ണ്ണര്‍ ആല്‍വ ഇപ്രകാരം പ്രസ്താവിച്ചത്. ക്രൈസ്തവ മുസ്ലീം ന്യൂനപക്ഷങ്ങള്‍ ഇനിയും വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കപ്പെടണമെന്നും, അങ്ങനെ വികസനത്തിന്‍റെ ഫലമനുഭവിക്കുകയും രാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കുചേരുകയും വേണമെന്നും മാര്‍ഗ്രറ്റ് ആല്‍വ യോഗത്തില്‍ പ്രസ്താവിച്ചു. സംസ്ഥാനത്തിന്‍റെ സാമൂഹ്യ ഐക്യത്തിനും അഭിവൃദ്ധിക്കുമായി ന്യൂനപക്ഷങ്ങള്‍ ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്നും കത്തോലക്കയായ മാര്‍ഗ്രറ്റ് ആല്‍വ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.