2012-08-08 20:20:34

ഖത്തിറില്‍ വിശ്വാസത്തിന്‍റെ
മരുപ്പച്ച വിരിയുന്നു


8 ആഗസ്റ്റ് 2012, ഖത്തര്‍
ഖത്തിറില്‍ വിരിയുന്ന വിശ്വാസത്തിന്‍റെ മരുപ്പച്ചയാണ് പുതിയ ‘ജപമാല ഗ്രാമ’മെന്ന്, അവിടത്തെ ക്രൈസ്തവ സമൂഹങ്ങളില്‍ അജപാലന ശുശ്രൂഷ ചെയ്യുന്ന, ഫാദര്‍ പീറ്റര്‍ മാത്യു പ്രസ്താവിച്ചു.
പതിറ്റാണ്ടുകളായി മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഖത്തിറിലാണ് വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ക്കായി ഇപ്പോഴത്തെ രാജാവ്, എമീര്‍ ഹമാദ് ബിന്‍ താനി വിവിധോദ്ദേശകമായ ഹാള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്കിയതെന്ന്, വത്തിക്കാന്‍റെ ദിനപത്രം, ലൊസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തില്‍ ഫാദര്‍ പീറ്റര്‍ മാത്യു വെളിപ്പെടുത്തി. വിവിധ ദേശക്കാരായ ഒരു ലക്ഷത്തി നാല്പതിനായിരത്തിലേറെ കത്തോലിക്കരും, പിന്നെ ഇതര ക്രൈസ്തവ വിഭാഗക്കാരും ഖത്തറിലെ എണ്ണപ്പാടങ്ങളിലും വ്യവസായ മേഖലകളിലുമായി ജോലിചെയ്യുന്നുണ്ടെന്ന് ഫാദര്‍ പീറ്റര്‍ മാത്യു വെളിപ്പെടുത്തി. തലസ്ഥാന നഗരമായ ദോഹയില്‍ രാജാവു ദാനമായി നല്കിയ ഒരേക്കര്‍ ഭൂമിയിലാണ് 3000 പേര്‍ക്ക് ഇരിക്കാവുന്ന ക്രൈസ്തവൈക്യത്തിന്‍റെ പ്രതീകമായ ‘ജപമാലഗ്രാമം’ പണിതീര്‍ക്കുന്നതെന്നും ഫാദര്‍ പീറ്റര്‍ മാത്യു അറിയിച്ചു.








All the contents on this site are copyrighted ©.