2012-08-07 17:10:58

വിദ്യാഭ്യാസ – ആരോഗ്യ മേഖലകളില്‍ ക്രൈസ്തവരുടെ സംഭാവന പ്രശംസനീയം: രാജസ്ഥാന്‍ ഗവര്‍ണര്‍


07 ആഗസ്റ്റ് 2012, രാജസ്ഥാന്‍
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ ക്രൈസ്തവര്‍ നല്‍കുന്ന സംഭാവനകള്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ പ്രശംസിച്ചു. ആഗസ്റ്റ് നാലാം തിയതി വെള്ളിയാഴ്ച സംസ്ഥാനത്തെ ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളുടെ സമ്മേളനത്തിലാണ് ഗവര്‍ണര്‍ ക്രൈസ്തവരുടെ സാമൂഹ്യപ്രതിബദ്ധതയെ ശ്ലാഘിച്ചു സംസാരിച്ചത്. ന്യൂനപക്ഷ സമുദായങ്ങളെ സമുദ്ധരിക്കുന്നതിനും രാഷ്ട്ര വികസന പ്രക്രിയയില്‍ അവരെ പങ്കുകാരാക്കുന്നതിനും വിദ്യാഭ്യാസം കൂടിയേ തീരുവെന്ന് മാര്‍ഗരറ്റ് ആല്‍വ പ്രസ്താവിച്ചു. സംസ്ഥാനത്ത് മതമൈത്രിയും മതസമൂഹങ്ങളുടെ പരസ്പര സഹകരണവും വര്‍ദ്ധിപ്പിക്കാന്‍വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ ന്യൂനപക്ഷ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.