2012-08-07 17:12:15

'ക്യൂരിയോസിറ്റി ' സ്വാഗതാര്‍ഹം: വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രം


07 ആഗസ്റ്റ് 2012, വത്തിക്കാന്‍
അമേരിക്കയുടെ പര്യവേക്ഷണ വാഹനം ‘ക്യൂരിയോസിറ്റി’ വിജയകരമായി ചൊവ്വയിലിറങ്ങിയത് സന്തോഷകരമായ നേട്ടമാണെന്ന് വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രത്തിന്‍റെ മേധാവി ഫാ. ഹോസെ ഗബ്രിയേല്‍ ഫ്യൂണെസ് എസ്.ജെ. പ്രസ്താവിച്ചു. ചൊവ്വയില്‍ സൂക്ഷ്മാണുക്കള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമുണ്ടോയെന്ന ഗവേഷണ ദൗത്യവുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പര്യവേക്ഷണവാഹനം ആഗസ്റ്റ് 6ാം തിയതി തിങ്കളാഴ്ചയാണ് ചൊവ്വയിലെത്തിയത്. “‘ക്യൂരിയോസിറ്റി’യുടെ നേട്ടത്തില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ട്. ജീവനെ സഹായിക്കുന്ന ഏതെങ്കിലും ഘടകങ്ങള്‍ ചൊവ്വയിലുണ്ടോ എന്നറിയാന്‍ പര്യവേക്ഷണ ഫലങ്ങള്‍ക്കായി നമുക്കു കാത്തിരിക്കാം.” എന്ന് ഫാ.ഫ്യൂണെസ് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. ശാസ്ത്ര ലോകം അംഗീകരിക്കുന്ന ശാസ്ത്ര സത്യങ്ങള്‍ സഭ സ്വാഗതം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.








All the contents on this site are copyrighted ©.