2012-08-03 16:21:06

ഫാ. യാനൂസ് അന്ദ്രേ ദുഷ്ക്കോസ്ക്കിയുടെ നിര്യാണത്തില്‍ മാര്‍പാപ്പ അനുശോചിച്ചു.


03 ആഗസ്റ്റ് 2012, റോം
കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. യാനൂസ് അന്ദ്രേ ദുഷ്ക്കോസ്ക്കിയുടെ നിര്യാണത്തില്‍ മാര്‍പാപ്പ അനുശോചിച്ചു. ഫാദര്‍ ദുഷ്ക്കോസിക്കിയുടെ അന്തിമോപചാര ശുശ്രൂഷ ആഗസ്റ്റ് ഒന്നാം തിയതി ബുധനാഴ്ച റോമിലെ വിശുദ്ധ സ്റ്റാനിസ്ലാവിന്‍റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ നടന്നു. കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ അന്തോണിയോ മരിയ വെല്യോ അന്തിമോപചാര ശുശ്രൂഷയില്‍ മുഖ്യകാര്‍മ്മികനായിരുന്നു. പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍, ആര്‍ച്ചുബിഷപ്പ് പീറ്റര്‍ പ്രഭു എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
1983ല്‍ കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ സേവനമാരംഭിച്ച ഫാ. യാനൂസ് അന്ദ്രേ ദുഷ്ക്കോസ്ക്കി 2011 ഡിസംബര്‍ മാസത്തിലാണ് വിരമിച്ചത്. അര്‍ബുദരോഗ ബാധിതനായിരുന്ന അദ്ദേഹം ജൂലൈ 28ാം തിയതി റോമിലെ കാസാ ആഗ്നസ്‍ സന്ന്യസ്ത ഭവനത്തില്‍ വച്ചാണ് അന്തരിച്ചത്.









All the contents on this site are copyrighted ©.