2012-08-03 09:25:46

അരനൂറ്റാണ്ടു പിന്നിടുന്ന അനീതി
ഭാരതത്തിലെ ക്രൈസ്തവ മുസ്ലിം ദലിത് വിവേചനം


2 ആഗസ്റ്റ് 2012, ഡല്‍ഹി
ക്രൈസ്തവ മുസ്ലീം ദലിത് സമൂഹങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ആഗസ്റ്റ് 2-ാം തിയതി വ്യാഴാഴ്ചയാണ് ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ ക്രൈസ്തവ മുസ്ലിം ദലിതര്‍ നീതിക്കായി കാലവര്‍ഷക്കാല പ്രതിഷേധ മാര്‍ച്ചു പാര്‍ളിമെന്‍റിലേയ്ക്കു നടത്തിയത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ആരംഭിച്ച പ്രതിഷേധ മാര്‍ച്ച്, സിബിസിഐ ദലിത് കമ്മിഷന്‍ ചെയര്‍മാന്‍, ബിഷപ്പ് അന്തോണിസ്വാമി നീതിനാഥനാണ്, 5 കിലോമീറ്റര്‍ അകലെയുള്ള പാര്‍ളിമെന്‍റ് മന്ദിരത്തിലേയ്ക്കു നയിച്ചത്. ഭാരതത്തിലെ മറ്റു മതസ്തരായ ദലിതര്‍ക്ക് ഭരണഘടന അനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്കുമ്പോള്‍, ക്രൈസ്തവര്‍ക്കും മുസ്ലീംഗങ്ങള്‍ക്കും മാത്രം അതു നിഷേധിക്കുന്ന അരനൂറ്റാണ്ടു പഴക്കമുള്ള അനീതിക്ക് അറുതി വരുത്തണമെന്ന് തമിഴ്നാട്ടിലെ ചിങ്കല്‍പ്പെട്ട് രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് നീതിനാഥന്‍ പ്രതിഷേധ പദയാത്ര ഉത്ഘാടനംചെയ്തുകൊണ്ട് അഭ്യര്‍ത്ഥിച്ചു.










All the contents on this site are copyrighted ©.