2012-08-02 19:56:09

യേശുവിന്‍റെ ശൈശവകാല കഥകളുമായി
പാപ്പായുടെ പുസ്തകം നസ്രായനായ യേശു - വാല്യം 3


2 ആഗസ്റ്റ് 2012, വത്തിക്കാന്‍
യേശുവിന്‍റെ ശൈശവകാല കഥകളുമായി ബനഡിക്ട് 16-ാമന്‍ പാപ്പായുടെ പുതിയ ഗ്രന്ഥം പൂര്‍ത്തിയായി. റോമിനു പുറത്ത് ക്യാസില്‍ ഗണ്ടോള്‍ഫോയിലുള്ള വേനല്‍ക്കാല വസതിയിലെ വിശ്രമത്തിനിടയിലാണ് ‘നസ്രായനായ യേശു’ എന്ന തന്‍റെ രചനയുടെ മൂന്നാം വാല്യം പാപ്പാ പൂര്‍ത്തീകരിച്ചതെന്ന് ആഗസ്റ്റ് 2-ാം തിയതി വ്യാഴാഴ്ച പുറത്തിറക്കിയ വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. യേശുവിന്‍റെ ശൈശവ-ബാല്യ കാലങ്ങളെക്കുറിച്ചുള്ള ദൈവശാസ്ത്ര ചിന്തകളാണ്, അനുവാചകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മൂന്നാം വാല്യം ഉള്‍ക്കൊള്ളുന്നത്.
മാതൃഭാഷയായ ജര്‍മ്മനില്‍ പാപ്പ പൂര്‍ത്തിയാക്കിയ രചന ഫ്രൈബൂര്‍ഗ്ഗിലെ ഏര്‍ഡര്‍ (Herder) പ്രസാധകര്‍ അച്ചടിച്ച് പുറത്തിറക്കും. പകര്‍പ്പവകാശത്തോടെ മറ്റു പരിഭാഷകളും ഉടനെ ആഗോളതലത്തില്‍ പുറത്തിറങ്ങുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.








All the contents on this site are copyrighted ©.