2012-08-01 19:27:09

പാപ്പായുടെ സജീവ സാന്നിദ്ധ്യവുമായി
വിശ്വാസ വത്സര പരിപാടികള്‍


1 ആഗസ്റ്റ് 2012, വത്തിക്കാന്‍
വിശ്വാസ വര്‍ഷാചരണത്തിന്‍റെ കര്‍മ്മപദ്ധതികള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. 2012 ഒക്ടോബര്‍ 11 മുതല്‍ 2013 നവംമ്പര്‍ 24-വരെ നീണ്ടുനില്കുന്ന ആഗോള സഭയുടെ വിശ്വാസ വത്സരത്തിന്‍റെ വ്യക്തമായ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന കലണ്ടറാണ് ആഗസ്റ്റ് 1-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍റെ കാര്യാലയം പുറത്തിറക്കിയത്. ബനഡിക്ട് 16-ാമന്‍ പാപ്പായുടെ സവിശേഷ സാന്നിദ്ധ്യമുള്ള
വിശ്വാസ വത്സരത്തിന്‍റെ ഉത്ഘാടന കര്‍മ്മം, സമാപന പരിപാടി, മെത്രാന്മാരുടെ സിനഡു സമ്മേളനം, ബസീലിലെ ആഗോള യുവജന സമ്മേളനം എന്നിവയ്ക്കു പുറമേ, വിവിധ തലങ്ങളിലുള്ള ആത്മീയവും സാംസ്ക്കാരികവുമായ അന്തര്‍ദേശിയ സമ്മേളനങ്ങള്‍, വിശ്വാസ സംബന്ധിയായ സംവാദങ്ങള്‍, പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ എന്നിവ വിശ്വാസ വത്സരത്തിന്‍റെ കലണ്ടറില്‍ ഉള്‍പ്പെടുന്നു.

പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടുവാന്‍ പോകുന്ന വിശ്വാസ വത്സരത്തിന്‍റെ ഉത്ഘാടന ദിവ്യബലിയില്‍ സിനഡു സമ്മേളനത്തിനെത്തുന്ന ആഗോള സഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുക്കുമെന്നത് വിശ്വാസ വത്സര പരിപാടിയുടെ സവിശേഷതയായിരിക്കും. നവവിശുദ്ധരുടെ നാമകരണ നടപടികള്‍, സന്ന്യസ്തരുടെ സമ്മേളനം, സെമിനാരി വിദ്യാര്‍ത്ഥകളുടെയും സന്യാസ ജീവിതത്തിലേയ്ക്കുള്ള നവാര്‍ത്ഥികളുടെയും സമ്മേളനം, മതാദ്ധ്യാപരുടെ സമ്മേളനം, സഭയിലെ ഭക്തസംഘടകളുടെ സംയുക്ത സമ്മേളനം എന്നിവയും വിശ്വാസ വത്സരത്തില്‍ പാപ്പാ പങ്കെടുക്കുന്ന ശ്രദ്ധ്യേമായ ഇനങ്ങളാണ്. 2013 നവംബര്‍ 24-ാം തിയതി ക്രിസ്തു രാജന്‍റെ തിരുനാള്‍ ദിനത്തില്‍ പാപ്പാ വിശ്വാസ വര്‍ഷാചരണത്തിന് സമാപനം കുറിച്ചുമെന്നും കലണ്ടര്‍ വ്യക്തമാക്കുന്നു.









All the contents on this site are copyrighted ©.