2012-07-31 16:32:13

മദ്യനയം: പഞ്ചായത്ത് നഗരപാലിക നിയമത്തിലെ വകുപ്പുകള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കണമെന്ന് കെ.സി.ബി.സി


31 ജൂലൈ 2012, കൊച്ചി
മദ്യശാലകള്‍ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കു നല്‍കുമെന്ന പഞ്ചായത്ത് നഗരപാലിക നിയമത്തിലെ 232, 447 വകുപ്പുകള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കണമെന്നു കെ.സി.ബി.സി ആവശ്യപ്പെട്ടു. കേരളത്തില്‍ ഒട്ടുമിക്ക പ്രദേശങ്ങളിലും കള്ളുഷാപ്പുകളും ബാറുകളും അധികമായിരിക്കെ ഇനി പുതിയതായി ആരംഭിക്കാന്‍ പോകുന്ന മദ്യഷാപ്പുകള്‍ക്കു മാത്രമായി പഞ്ചായത്ത് നഗരപാലിക നിയമത്തിലെ അധികാരങ്ങള്‍ ചുരുക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയാണ്.
ജനാധിപത്യ ഭരണസംവിധാനത്തില്‍ നിയമനിര്‍മ്മാണ സഭയ്ക്കും, എക്സിക്യൂട്ടിവിനും, നീതിന്യായ വ്യവസ്ഥയ്ക്കും സുപ്രധാന പങ്കാണുള്ളത്. ജനങ്ങളുടെ ക്ഷേമവും പൊതുനന്മയുമാണ് ഈ മൂന്നു സ്ഥാപനങ്ങളും ലക്ഷൃം വയ്ക്കേണ്ടത്. മദ്യത്തിന്‍റെ ലഭ്യത കുറച്ച് ആരോഗ്യമുള്ള തലമുറയെ രൂപപ്പെടുത്താനാണ് ജനക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ സംവിധാനങ്ങള്‍ പരിശ്രമിക്കേണ്ടതെന്നു കെ.സി.ബി.സി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ്പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഡോ.ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ചു ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.