2012-07-27 09:00:58

ശാന്തിതേടുന്ന ആസ്സാം കുന്നുകള്‍
ദേശീയ മെത്രാന്‍ സമിതിയുടെ സമാധാനാഭ്യര്‍ത്ഥന


26 ജൂലൈ 2012, ആസ്സാം
ആസ്സാം കുന്നുകളിലെ അശാന്തിക്ക് അറുതി വരുത്തണമെന്ന്, ഭാരതത്തിലെ ദേശിയ മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു.
വടക്കു-കിഴക്കെ ഇന്ത്യയിലെ ആസ്സാം കുന്നുകളിലുള്ള ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലാണ് ഒരാഴ്ചയായി വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. 40 പേരെ കൊലപ്പെടുത്തുകയും അനേകരെ മുറിപ്പെടുത്തുകയും ചെയ്ത സംഘര്‍ഷത്തില്‍ നൂറുകണക്കിന് ആളുകള്‍ ഭവന രഹിതരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആസ്സാമിന്‍റെ കൊര്‍ജ്ജാര്‍, ചിരാങ്ങ്, ധൂബ്രി എന്നീ മൂന്നു ജില്ലകളിലാണ് ഇസ്ലാം-ക്രൈസ്തവ മൗലികവാദികള്‍ വര്‍ഗ്ഗീയ കലാപം ഇളക്കിവിട്ടത്. തദ്ദേശവാസികളായ ബോഡോ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ സംഘര്‍ഷാവസ്ഥ ഇനിയും തുടരുകയാണ്.

അക്രമങ്ങളില്‍നിന്നും പിന്‍വാങ്ങി സാമാധാനം പുനര്‍സ്ഥാപിക്കണമെന്ന് ഭാരതത്തിലെ ദേശിയ കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി, സെക്രട്ടറി ജനറല്‍, ആര്‍ച്ചുബിഷപ്പ് ആല്‍ബ്രട്ട് ഡിസൂസ പത്രപ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. മൂന്നു ജില്ലാകളിലായി വ്യാപിച്ചുകിടക്കുന്ന ബൊങ്കായിഗാവ് രൂപതയുടെ പ്രതിനിധികളും സഭകളുടെ കൂട്ടായ്മയും സന്നദ്ധ സംഘടകളും സര്‍ക്കാരിനോടു ചേര്‍ന്നു നടത്തുന്ന സമാധാന പ്രവര്‍‍‍‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും ആഗ്ര അതിരുപതാദ്ധ്യക്ഷന്‍കൂടിയായ ആര്‍ച്ചുബിഷപ്പ് ഡിസ്സൂസ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.









All the contents on this site are copyrighted ©.