2012-07-26 20:27:34

യുവജനങ്ങളെ ദൈവോത്മുഖരാക്കാന്‍ ‘ദിവ്യവചന്‍’
ഹിന്ദി ബൈബിളിന്‍റെ ഡിജിറ്റല്‍ ഭാഷ്യം


26 ജൂലൈ 2012, ഡെല്‍ഹി
യുവജനങ്ങളെ ദൈവത്തിലേയ്ക്ക് അടുപ്പിക്കുവാന്‍ ഡിജിറ്റല്‍ ബൈബിള്‍ സാഹിയിക്കുമെന്ന് ഡല്‍ഹി അതിരൂപതാ അദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് കൊണ്‍ചെസ്സാവോ പ്രസ്താവിച്ചു.
ഹിന്ദി ഭാഷയിലുള്ള ഡിജിറ്റല്‍ ബൈബിളിന്‍റെ ഉത്ഘാടനകര്‍മ്മം ജൂലൈ 25-ാം തിയതി ബുധനാഴ്ച അതിരൂപതാ ആസ്ഥാനത്ത് നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകായിരുന്നു ആര്‍ച്ചുബിഷപ്പ് കൊണ്‍ചെസ്സാവോ. അതിരൂപതയുടെ മാധ്യമ-മതബോധന കമ്മിഷനുകളോടു സഹകരിച്ചുകൊണ്ട് ഡെല്‍ഹിയിലെ Jesus Youth ഒരുക്കിയതാണ് ഹിന്ദി സമ്പൂര്‍ണ്ണ ബൈബിളിന്‍റെ ഡിജിറ്റല്‍ ഭാഷ്യം. അനുദിന ജീവിത ചുറ്റുപാടുകളില്‍ ദൈവവചനം പഠിച്ചും ധ്യാനിച്ചും ദൈവത്തിലേയ്ക്ക് അടുക്കുവാന്‍ ജനങ്ങളെ, പ്രത്യേകിച്ച് യുവജനങ്ങളെ സഹായിക്കുന്ന ശക്തമായ മാധ്യമമാണിതെന്ന് ആര്‍ച്ചുബിഷപ്പ് കൊണ്‍ചെസ്സാവോ പ്രകാശനവേളയില്‍ പ്രസ്താവിച്ചു.

എല്ലാ പ്രായക്കാര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന software ഉപയോഗിച്ചുകൊണ്ട് മൊബൈള്‍ ഫോണ്‍, iPod, iPad, iPhone, laptop, computers എന്നിവയില്‍ സൗജന്യമായി വചനം ലഭ്യമാക്കുകയാണ് ‘ദിവ്യവചന്‍’ എന്ന പേരില്‍ തുടക്കിമിട്ടിരിക്കുന്ന ബൈബിള്‍ പ്രചരണപദ്ധതിയെന്ന് അതിരൂപതാ മാധ്യമ കമ്മിഷന്‍ സെക്രട്ടറി, ഫാദര്‍ സ്റ്റാന്‍ലി കോഴിച്ചിറ ഉത്ഘാടനച്ചടങ്ങില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.