2012-07-25 20:34:14

പാപ്പായുടെ പത്രത്തിന് പ്രിയമേറുന്നു
‘ലൊസര്‍വത്തോരെ റൊമാനോ’ അമേരിക്കയില്‍


25 ജൂലൈ 2012, റോം
പാപ്പായുടെ പത്രത്തിന് അമേരിക്കയില്‍ അനുവാചകര്‍ വര്‍ദ്ധിക്കുന്നു. ‘പാപ്പായുടെ പത്ര’മെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വത്തിക്കാന്‍റെ ദിനപത്രം, ‘ലൊസര്‍വത്തോരെ റൊമോനോ’യുടെ ആഴ്ചപ്പതിപ്പാണ് ജൂലൈ 25-ാം തിയതി ബുധനാഴ്ച മുതല്‍ അമേരിക്കയില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
150 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള ആഗോള സഭാ മാധ്യമത്തിന്‍റെ റോമില്‍നിന്നും ഇറങ്ങുന്ന ഇംഗ്ലിഷ് പതിപ്പാണ് അമേരിക്കയിലെ പ്രശസ്ത പ്രസാധകര്‍ Our Sunday Visitor ഹണ്ടിങ്ടണ്‍, ഇന്ത്യാനാ എന്നിവിടങ്ങളിലുള്ള രണ്ടു കേന്ദ്രങ്ങളില്‍ അച്ചടിച്ച് വിതരണംചെയ്യുവാന്‍ തുടങ്ങിയത്.

‘ലൊസര്‍വത്തോരെ റൊമാനോ’യുടെ അമേരിക്കയില്‍ ഇറങ്ങുന്ന ഇംഗ്ലിഷ് ആഴ്ചപ്പതിപ്പിന്‍റെ അച്ചടി, വിതരണം, പരസ്യം എന്നീ ഉത്തരവാദിത്തങ്ങള്‍ പ്രസാധകരായ Our Sunday Visitor തന്നെ നിര്‍വ്വഹിക്കുമെന്നും വത്തിക്കാന്‍ മുദ്രണാലയത്തിന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
ഇറ്റാലിയന്‍ ഭാഷയില്‍ വത്തിക്കാന്‍റെ മുദ്രണാലയം പുറത്തിറക്കുന്ന ‘ഒസര്‍വത്തോരെ റൊമാനോ’ ആഴ്ചപ്പതിപ്പിന്‍റെ പരിഭാഷ ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, പോളിഷ്, മലായാളം എന്നീ ഭാഷകളില്‍ അതാതു സ്ഥലങ്ങളില്‍നിന്നും പുറത്തിറങ്ങുന്നുണ്ട്.








All the contents on this site are copyrighted ©.