2012-07-23 16:37:25

ദേശീയ യുവജന ധ്യാനം 2012


23 ജൂലൈ 2012, ന്യൂഡല്‍ഹി
വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്ക് ആത്മീയ നവോന്മേഷം പകരാന്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ.) നേതൃത്വത്തില്‍ ദേശീയ യുവജന ധ്യാനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 21 മുതല്‍ 24 വരെ ഡല്‍ഹിയിലെ ജീവന്‍ ജ്യോതി ആശ്രമത്തില്‍ നടക്കുന്ന ധ്യാനത്തില്‍ ഇന്ത്യയുടെ നാനാഭാഗത്തു നിന്നുള്ള നാലായിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.ബി.സി.ഐ യുവജന സമിതിയുടെ സെക്രട്ടറി ഫാ. ഫിലിപ്പ് ഫ്രാങ്കി ഡിസൂസ വെളിപ്പെടുത്തി. 15 നും 30 നും ഇടയില്‍ പ്രായമുള്ള കത്തോലിക്കാ യുവജനങ്ങളാണ് ധ്യാനത്തില്‍ പങ്കെടുക്കുക.
ഡല്‍ഹി കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിന്‍റെ സഹകരണത്തോടെ നടത്തുന്ന ധ്യാനത്തിന്‍റെ പ്രമേയം (Move the Mountains MTM) ‘മലകളെ നീക്കുവിന്‍’ (മത്താ. 17:20) എന്ന വചനഭാഗമാണ്.








All the contents on this site are copyrighted ©.