2012-07-23 16:37:59

ഗബ്രിയേലെ ഇനി വീട്ടു തടങ്കലിലേക്ക്


23 ജൂലൈ 2012, വത്തിക്കാന്‍
വത്തിക്കാന്‍റെ രേഖകള്‍ മോഷ്ടിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിചാരണ തടവിലായിരുന്ന പാവോളൊ ഗബ്രിയേലെ ഇനി വീട്ടു തടങ്കലിലായിരിക്കുമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു. 21ാം തിയതി ശനിയാഴ്ച വത്തിക്കാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ മേധാവിയും വത്തിക്കാന്‍ ടെലിവിഷന്‍റേയും റേഡിയോയുടേയും ജനറല്‍ ഡയറക്ടറുമായ ഈശോസഭാ വൈദികന്‍ ഫാ. ഫെദറിക്കോ ലൊംബാര്‍ദി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അറസ്റ്റിലായ പാവോളൊ ഗബ്രിയേലെ പരോളിലിറങ്ങിയതിനെ തുടര്‍ന്ന് വത്തിക്കാനിലെ സ്വവസതിയില്‍ കുടുംബത്തോടൊപ്പം താമസിക്കും. വത്തിക്കാന്‍ രേഖകള്‍ ചോര്‍ത്തിയ കേസില്‍ പാവോളൊ ഗബ്രിയേലെയ്ക്കെതിരേ ഇനി വത്തിക്കാന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. തുടര്‍ന്ന് ഗബ്രിയേലിനെ കുറ്റവിമുക്തനാക്കണോ തുടര്‍വിചാരണയ്ക്കു വിധേയനാക്കണമോ എന്ന് വത്തിക്കാന്‍ ജഡ്ജി തീരുമാനിക്കും.
വത്തിക്കാന്‍റെ രേഖകള്‍ ചോര്‍ന്ന സംഭവത്തിന്‍റെ അന്വേഷണ ചുമതലയുള്ള കര്‍ദിനാള്‍ സംഘം അന്വേഷണ റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചുവെന്നും ഫാ.ലൊംബാര്‍ദി അറിയിച്ചു.








All the contents on this site are copyrighted ©.