2012-07-19 18:57:45

ഒളിംപിക് കളികള്‍ക്ക്
പ്രാരംഭമായി ദിവ്യബലി


19 ജൂലൈ 2012, ലണ്ടന്‍
30-ാമത് ഒളിംപിക് കളികള്‍ക്ക് പ്രാരംഭമായി ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തിഡ്രലില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടുമെന്ന്, അതിരൂപതാദ്ധ്യന്‍, ആര്‍ച്ചുബിഷപ്പി വിന്‍സെന്‍റ് നിക്കോള്‍സ് അറിയിച്ചു.
ഒളിംപിക് പാര്‍ക്കിലെ ഉത്ഘാടന ചടങ്ങുകള്‍ കഴിഞ്ഞ് ജൂലൈ 28-ാം തിയതി ശനിയാഴ്ച രാവിലെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഭദ്രാസന ദേവാലയത്തില്‍ ഒളിംപിക്ക് താരങ്ങള്‍ക്കുവേണ്ടിയും
ഈ വിശ്വസംഭവത്തിന്‍റെ വിജയത്തിനുവേണ്ടിയും ദിവ്യബലി അര്‍പ്പിക്കപ്പെടുന്നതെന്ന് ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള താരങ്ങള്‍ക്കും കളിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വെസ്റ്റ് മിന്‍സ്റ്റര്‍ അതിരൂപതയുടെ ഓഫീസില്‍നിന്നും ക്ഷണക്കത്തും ടിക്കറ്റുകളും ലഭ്യമാക്കിയിട്ടുള്ളതായും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. പ്രഗത്ഭരായ കായിക താരങ്ങളും ടീമുകളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ദിവ്യബലിയില്‍ വത്തിക്കാന്‍റെ ബ്രിട്ടണിലേയ്ക്കുള്ള സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് റൊബേര്‍ത്തോ നീവെസ് മുഖ്യകാര്‍മ്മികത്വം വഹിക്കുമെന്നും
വെസ്റ്റ് മിന്‍സ്റ്റര്‍ അതിരൂപതയുടെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.









All the contents on this site are copyrighted ©.