2012-07-18 10:23:53

സിറിയയിലെ ആഭ്യന്തര അനുരജ്ഞന ശ്രമം: "മുസള്ള"


17 ജൂലൈ 2012, ആലെപ്പോ
സിറിയയിലെ മതാന്തര പ്രവര്‍ത്തന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനുരജ്ഞന സംരംഭം “മുസള്ളാ” കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് ആലെപ്പോയിലെ അപ്പസ്തോലിക വികാരി ബിഷപ്പ് ജ്യുസപ്പേ നസ്സാറോ. ഫീദെസ് വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. “മുസള്ളാ” അനുരജ്ഞന സമിതിക്ക് കത്തോലിക്കാ സഭ പിന്തുണ നല്‍കുന്നുണ്ടെന്നും അദേഹം വെളിപ്പെടുത്തി.
അനുരജ്ഞനം എളുപ്പമല്ല, എന്നാല്‍ അനുരജ്ഞന ശ്രമങ്ങളെ വിലകുറച്ചു കണുകയോ അനുരജ്ഞന മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്യരുത്. സിറിയന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ആഭ്യന്തര ശ്രമമാണ് മുസള്ളാ അനുരജ്ഞന ശ്രമം. സിറിയിയിലെ വിവിധ രാഷ്ട്രീയ സഖ്യങ്ങളും മത, സാമൂഹ്യ സംഘടനകളും ഈ പരിശ്രമത്തില്‍ പങ്കുചേരുന്നുണ്ട്. മനുഷ്യ ജീവന്‍ സംരക്ഷിക്കാനും ജനങ്ങള്‍ക്കിടയില്‍ അനുരജ്ഞനവും സാഹോദര്യ മനോഭാവവും വളര്‍ത്താനും വേണ്ടിയുള്ള ജനകീയ മുന്നേറ്റമെന്ന നിലയില്‍ “മുസള്ളാ” അനുരജ്ഞന സമിതി കൂടുതല്‍ പ്രോത്സാഹനവും പിന്തുണയും അര്‍ഹിക്കുന്നുണ്ടെന്നും ബിഷപ്പ് ജ്യുസപ്പേ നസ്സാറോ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.