2012-07-18 18:35:34

നെല്‍സണ്‍ മണ്ടേല ദിനം
ജൂലൈ 18


18 ജൂലൈ 2012, ന്യൂയോര്‍ക്ക്
മണ്ടേലയുടെ രാഷ്ട്രീയ പൈതൃകം നവമായ ജനാധിപത്യ സംസ്ക്കാരത്തിന് വഴിതുറക്കുമെന്ന്, ഐക്യ രാഷ്ട്ര സംഘടനയുടെ ജനറല്‍ സെക്രട്ടറി,
ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. കാലംകണ്ട മഹാനായകനും വര്‍ണ്ണവിവേചനത്തിന്‍റെ തായ് വേരു തകര്‍ത്ത വിപ്ലവനേതാവുമായ നെല്‍സണ്‍ മണ്ടേലയുടെ 94-ാം പിറന്നാളും 4–ാമത് അന്തര്‍ദേശിയ ദിനവും ആചരിച്ചുകൊണ്ട് ഇറക്കിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്.

നിസ്വാര്‍ത്ഥമായ ജനസേവനത്തിലൂടെ സമാധാനപൂര്‍ണ്ണമായ ജനാധിപത്യ രാഷ്ട്രങ്ങള്‍ ആഫ്രിക്ക ഭൂഖണ്ഡത്തില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് മണ്ടേല തെളിയിച്ചു. അദ്ദേഹത്തിന്‍റെ ആദര്‍ശങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഫൗണ്ടേഷന്‍റെ താല്പര്യത്തെ തുടര്‍ന്നാണ് 2009-ല്‍ ഐക്യരാഷ്ട്ര സംഘടന ജൂലൈ 18 മണ്ടേലാ ദിനമായി പ്രഖ്യാപിച്ചത്. നെല്‍സണ്‍ മണ്ടേലാ ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനും മായിരുന്നു. 27 വര്‍ഷക്കാലം അദ്ദേഹം രാഷ്ട്രീയ തടവുകാരനായി കഴിഞ്ഞിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ പ്രഥമ പ്രസിഡന്‍റായിരുന്ന മണ്ടേലാ രാഷ്ട്രങ്ങളുടെ മുറിവ് ഉണക്കിയവനും ജനതകളുടെ മാര്‍ഗ്ഗദര്‍ശിയും ആയിരുന്നുവെന്ന് ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.