2012-07-18 18:43:28

ജീവിത സ്വപ്നങ്ങള്‍ക്ക്
ഉയിരേകുന്ന ശാലോം റേഡിയോ


18 ജൂലൈ 2012, സിയെരോ ലിയോണ്‍
സാധാരണ ജനങ്ങളുടെ ആശകള്‍ക്കും ജീവിത സ്വപ്നങ്ങള്‍ക്കും
റേഡിയോ പരിപാടികള്‍ ഉണര്‍വ്വേകുമെന്ന് സഭകളുടെ കൂട്ടായ്മയുടെ വക്താവ് പ്രസ്താവിച്ചു. അഭ്യന്തര കലാപത്തില്‍ തകര്‍ന്ന പശ്ചിമാഫ്രിക്കയിലെ സിയെരാ ലിയോണില്‍ സഭകളുടെ കൂട്ടായ്മ ജൂലൈ മാസത്തില്‍ തുടക്കിമിട്ട സാമൂഹ്യ റേഡിയോ പ്രക്ഷേപണത്തെക്കുറിച്ച് സംസാരിക്കവേയാണ്, ആഗോള സഭാ കൂട്ടായ്മയുടെ world council of churches വക്താവ്, ജെയിംസ് ഡെക്കാം ഇങ്ങനെ പ്രസ്താവിച്ചത്.

‘ശാലോം’ എന്ന പേരില്‍‍ തുടങ്ങിയ സാമൂഹ്യ റേഡിയോ പശ്ചിമാഫ്രിക്കയിലെ 20-ലക്ഷത്തോളം വരുന്ന സാധാരണ ജനങ്ങള‍ക്ക് സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും മാധ്യമമാണെന്ന് സഭകളുടെ കൂട്ടായ്മയ്ക്കുവേണ്ടി ഡെക്കാം പ്രസ്താവിച്ചു. കക്ഷിരാഷ്ട്രീയമോ, ജാതി വിഭാഗീയതയോ ഇല്ലാതെ അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും അറിവ് യുവജനങ്ങള്‍ക്കു നല്കുവാന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന സമാധാനത്തിന്‍റെ സ്രോതസ്സായിരിക്കും 19 ചെറിയ ക്രൈസ്തവ സമൂഹങ്ങള്‍ ചേര്‍ന്നു തുടക്കമിട്ട ശാലോം റേഡിയോ എന്ന് WCC –യുടെ വക്താവ് ഡെക്കാം പ്രസ്താവിച്ചു.









All the contents on this site are copyrighted ©.