2012-07-17 16:27:13

ആയുധങ്ങളല്ല, അനുരജ്ഞനമാണ് സിറിയയ്ക്കാവശ്യം: മതാന്തര സംവാദ കേന്ദ്രം


17 ജൂലൈ 2012, ഡമാസ്ക്കസ്
സിറിയയ്ക്കാവശ്യം ആയുധങ്ങളല്ല, സംവാദമാണെന്ന് സിറിയയിലെ മതാന്തര സംവാദ കേന്ദ്രമായ താബെല്ലായുടെ ഡയറക്ടര്‍ ഫാ. റൊമുള്‍ദോ ഫെര്‍ണാഡസ് ഒ.എഫ്.എം. ഫീദെസ് വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. അനുരജ്ഞന സംഭാഷണങ്ങളുടേയും സംവാദത്തിന്‍റേയും അഭാവമാണ് സിറിയിന്‍ പ്രതിസന്ധി രൂക്ഷമാകാനുള്ള ഒരു പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവില്‍ ഹമായില്‍ നടന്ന കൂട്ടക്കൊലയെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം പരിതാപകരമായ ആ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നവയാണെന്നു പ്രസ്താവിച്ചു. സത്യമാണ് ആക്രമണത്തിന്‍റെ ആദ്യ ഇരയെന്നും ഫാ.ഫെര്‍ണാഡസ് അപലപിച്ചു. ആക്രമണം നടത്തുന്നവര്‍ക്ക് വിദേശ രാജ്യങ്ങള്‍ പണവും ആയുധങ്ങളും നല്‍കുന്നത് സ്ഥിതിഗതികള്‍ വഷളാക്കും. സമാധാനത്തിലേക്കുള്ള പാത സംവാദത്തിന്‍റേതാണെന്ന് അദ്ദേഹം പറഞ്ഞു. കലാപത്തിന്‍റെ ദുരിതഫലങ്ങനുഭവിക്കുന്ന നാനാജാതി മതസ്ഥര്‍ക്കു സാന്ത്വനമേകിക്കൊണ്ട് സിറിയയില്‍ തങ്ങളുടെ സേവനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.








All the contents on this site are copyrighted ©.