2012-07-09 16:48:18

മംഗോളിയായില്‍ കത്തോലിക്കാ വിശ്വാസത്തിന്‍റെ 20 വര്‍ഷങ്ങള്‍


09 ജൂലൈ 2012, ഉല്ലാന്‍ ബാത്തര്‍
മംഗോളിയായില്‍ കത്തോലിക്കാ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ഇരുപതു വര്‍ഷങ്ങള്‍ പിന്നിടുന്നു. 20ാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈ 8ാം തിയതി ഞായറാഴ്ച തലസ്ഥാനമായ ഉല്ലാന്‍ ബാത്തറിലെ കത്തീഡ്രലില്‍ അര്‍പ്പിക്കപ്പെട്ട സമൂഹ ദിവ്യബലിയില്‍ ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് സാവിയോ ഹോങ്ങ് തായ് ഫായ് മുഖ്യകാര്‍മ്മികനായിരുന്നു.
ഏകദേശം 800 കത്തോലിക്കരുള്ള മംഗോളിയായിലെ കത്തോലിക്കാ സഭ വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തിലാണ്. അംഗസംഖ്യ കുറവാണെങ്കിലും സുവിശേഷാധിഷ്ഠിതമായ ജീവിതം നയിച്ചുകൊണ്ട് ലോകത്തിനു മുഴുന്‍ പ്രകാശമാകേണ്ടവരാണ് കത്തോലിക്കാ സഭാംഗങ്ങളെന്ന് അപ്പസ്തോലിക പ്രീഫെക്ട് ആര്‍ച്ചുബിഷപ്പ് വെന്‍ചെല്‍സോ പാദില്ലാ മംഗോളിയന്‍ കത്തോലിക്കരെ ഉത്ബോധിപ്പിച്ചു. വിശ്വാസ ശാക്തീകരണത്തോടൊപ്പം സാമൂഹ്യ വികസനം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിലും തനതായ സംഭാവനകള്‍ നല്‍കാനാണ് സഭ പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.









All the contents on this site are copyrighted ©.