2012-07-06 08:46:51

പുരോഗതി സത്യത്തില്‍
അധിഷ്ഠിതം


5 ജൂലൈ 2012, സ്പെയിന്‍
സമ്പത്തിലല്ല, സത്യത്തിലും നന്മയിലും അധിഷ്ഠിതമായൊരു നവമാനവികത വളര്‍ത്തിയെടുക്കണമെന്ന്, ആരാധനക്രമത്തിനും കൂദാശകള്‍ക്കുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ അന്തോണിയോ കാനിസാരെസ് പ്രസ്താവിച്ചു. സ്പെയിനിലെ ആവിലായില്‍ നടന്ന ചര്‍ച്ചാവേദിയിലാണ് ആഗോള സമ്പദ് വ്യവസ്ഥയെക്കുറിച്ച് കര്‍ദ്ദിനാള്‍ കാനിസാരെസ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. എല്ലാ മതങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും അടിസ്ഥാനവും ആധാരവുമായ ദൈവവചനമായിരിക്കണം മാനവികതയുടെ സ്രോതസ്സെന്നും കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു.
സത്യത്തിലും നന്മയിലും അധിഷ്ഠിതമല്ലാതെ മനുഷ്യകുലം യഥാര്‍ത്ഥ പുരോഗതി കൈവരിക്കില്ലെന്നും, സാമ്പത്തിക മേഖലയിലെന്നപോലെ,
നമ്മെ ഇതര മേഖലകളിലും ബാധിച്ചിരിക്കുന്ന ആപേക്ഷികത മനുഷ്യകുലത്തെ ഇനിയും ക്ലേശങ്ങളില്‍ ആഴ്ത്തുമെന്നും കര്‍ദ്ദിനാള്‍ തന്‍റെ പ്രബന്ധത്തില്‍ അഭിപ്രായപ്പെട്ടു.
മൂല്യധിഷ്ഠിതമല്ലാത്ത ജനാധിപത്യം വാഴുകയില്ലെന്ന് ചര്‍ച്ചാവേദിയില്‍ സന്നിഹിതനായിരുന്ന സ്പെയിനിന്‍റെ മുന്‍പ്രസിഡന്‍റ് ജോസ് സപ്പേരോയും അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.