2012-07-04 10:43:53

സഭാ ഭരണനേതൃത്വത്തില്‍ അല്‍മായ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന് അല്‍മായ സിനഡ്


03 ജൂലൈ 2012, ന്യൂഡല്‍ഹി
ഭാരതത്തിലെ അല്‍മായ കത്തോലിക്കരുടെ പ്രഥമ സിനഡ് ന്യൂഡല്‍ഹിയില്‍ നടന്നു. വടക്കേ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറോളം പ്രതിനിധികള്‍ പങ്കെടുത്ത സിനഡ് സഭാ ഭരണനേതൃത്വത്തില്‍ അല്‍മായ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അഖിലേന്ത്യാ കത്തോലിക്കാ യൂണിയന്‍റേയും(All India Catholic Union –AICU) ഡല്‍ഹി അതിരൂപതയിലെ കത്തോലിക്കാ സംഘടനകളുടെ ഐക്യവേദിയുടേയും (Federation of Catholic Association) നേതൃത്വത്തിലാണ് സമ്മേളനം നടന്നത്. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് നിര്‍ദേശിക്കുന്നതുപോലെ സഭാ ഭരണനേതൃത്വത്തില്‍ അല്‍മായര്‍ക്കു കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള മികച്ച അവസരമാണ് സൂന്നഹദോസിന്‍റെ സുവര്‍ണ്ണ ജൂബിലിയെന്ന് അഖിലേന്ത്യാ കത്തോലിക്കാ യൂണിയന്‍റെ ഉപാധ്യക്ഷന്‍ യൂജിന്‍ ഗോണ്‍സാല്‍വെസ് പ്രസ്താവിച്ചു.









All the contents on this site are copyrighted ©.