2012-07-04 20:17:30

വിശ്രമത്തിനെത്തിയ
പാപ്പായുടെ സന്ദേശം


4 ജൂലൈ 2012, ക്യാസില്‍ ഗണ്ടോള്‍ഫോ
ബനഡിക്ട് 16-ാമന്‍ പാപ്പ വിശ്രമത്തിനായി റോമിനു പുറത്തുള്ള
വേനല്‍ക്കാല വസതിയിലെത്തി. ജൂലൈ 3-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം 5.30-ന് വത്തിക്കാന്‍ തോട്ടത്തില്‍നിന്നും ഹെലിക്കോപ്റ്ററില്‍ യാത്രചെയ്താണ് പാപ്പ പതിവുള്ള വേനലവിധിക്ക്, വത്തിക്കാനില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള കാസില്‍ ഗണ്‍ഡോള്‍ഫോയില്‍ എത്തിയത്.
ക്യാസില്‍ ഗണ്ടോള്‍ഫോയിലെ ചത്വരത്തില്‍ ഇറങ്ങിയ പാപ്പാ,
തന്നെ സ്വീകരിക്കാനെത്തിയ പട്ടണാധികാരികള്‍ക്കും പ്രാദേശിക
സഭാ പ്രതിനിധികള്‍ക്കും തദ്ദേശവാസികള്‍ക്കും നന്ദിപറഞ്ഞശേഷം,
ദൈവിക സൃഷ്ടിയുടെ മനോഹാരിത പ്രതിഫലിക്കുന്ന ചെറിയ
അല്‍ബേനിയന്‍ പട്ടണത്തില്‍ വിശ്രമിക്കാന്‍ അതിയായ സന്തോഷമുണ്ടെന്നും
ഹ്രസ്വ സന്ദേശത്തിലൂടെ പാപ്പ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.