2012-07-04 19:59:34

പിന്‍ബലമായി
പാപ്പായുടെ തുറന്ന കത്ത്


4 ജൂലൈ 2012, വത്തിക്കാന്‍
സാഹോദര്യത്തിന്‍റെ പിന്‍ബലമായി കര്‍ദ്ദിനാള്‍ ബര്‍ത്തോണേയ്ക്ക് പാപ്പ കത്തെഴുതി. ജൂലൈ 3-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം വേനല്‍ക്കാല അവിധിക്കു പുറപ്പെടുന്നതിനു മുന്‍പായിട്ടാണ് പാപ്പാ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേയ്ക്ക് കത്തയച്ചത്.
പ്രതിസന്ധികളുടെ കഴിഞ്ഞ മാസങ്ങളില്‍ വിവേകപൂര്‍വ്വകമായ ഉപദേശംകൊണ്ടും തനിമയാര്‍ന്ന സാഹോദര്യത്തിന്‍റെ സാന്നിദ്ധ്യംകൊണ്ടും, തനിക്ക് തുണയായി നിന്ന കര്‍ദ്ദിനാളിന് കത്തിലൂടെ നന്ദിപറയുന്ന പാപ്പാ,
വത്തിക്കാന്‍റെ ഭരണക്രമങ്ങളെക്കുറിച്ച് വ്യാപകമായുണ്ടായതെങ്കിലും നീതിയുക്തമല്ലാത്ത വിമര്‍ശനങ്ങളില്‍ തനിക്ക് അതിയായ ഖേദമുണ്ടെന്നും കത്തിലൂടെ അറിയിച്ചു.
സഭയുടെ ഭാരണകാര്യങ്ങളില്‍ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ കാണിക്കുന്ന വിശ്വസ്തമായ സമര്‍പ്പണത്തില്‍ തനിക്കുള്ള വിശ്വാസത്തിനും മതിപ്പിനും മാറ്റമില്ലെന്നും കത്തിലൂടെ പാപ്പാ വെളിപ്പെടുത്തി.
അവധിക്കാലത്തെ തന്‍റെ അസാന്നിദ്ധ്യത്തില്‍ ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിര്‍വ്വഹിക്കുന്നതിനുവേണ്ട അനുഗ്രഹങ്ങള്‍ ക്രിസ്ത്യാനികളുടെ സഹായിയായ കന്യകാനാഥയും വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാരും വര്‍ഷിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് കത്തിലൂടെ പാപ്പ തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദവും അദ്ദേഹത്തിനു നല്കി.









All the contents on this site are copyrighted ©.