2012-07-04 10:43:38

ആഗോള യുവജനസംഗമവേദി ലോക പൈതൃക പട്ടികയില്‍


03 ജൂലൈ 2012, സെന്‍റ്പീറ്റേഴ്‌സ് ബര്‍ഗ്
14ാം അന്തര്‍ദേശീയ യുവജന സംഗമത്തിനു വേദിയാകുന്ന ബ്രസീലിയന്‍ നഗരം, റിയോ ഡി ജനീറോ, ലോകപൈതൃക പട്ടികയില്‍ ഇടംനേടി. റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ ചേര്‍ന്ന ലോകപൈതൃകസമിതി യോഗമാണ് ഈ നഗരത്തെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 14ാം അന്തര്‍ദേശീയ യുവജനസംഗമം 2013 ജൂലൈ 23 മുതല്‍ 28വരെ റിയോ ഡി ജനീറോയില്‍ നടക്കും. 2014-ലെ ലോകകപ്പ് ഫുട്‌ബോളും 2016-ലെ ഒളിമ്പിക്‌സും അരങ്ങേറുന്നതും ചരിത്രപ്രസിദ്ധമായ ഈ നഗരത്തിലാണ്.

ബെത്‌ലഹേമിലെ തിരുപ്പിറവി ദേവാലയം, ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകള്‍, ജര്‍മനിയിലെ ചരിത്ര പ്രസിദ്ധമായ ഓപറ ഹൗസ്, പോര്‍ച്ചുഗലിലെ പൗരാണികനഗരം, മംഗോളിയയിലെ സാനഡു, ഛാഡില്‍ സ്ഥിതിചെയ്യുന്ന പരസ്പരബന്ധിതമായ തടാകങ്ങള്‍ എന്നിവയും ലോകപൈതൃക പദവിക്ക് അര്‍ഹത നേടി.








All the contents on this site are copyrighted ©.