2012-07-03 15:15:37

ബിഷപ്പ് പ്രകാശ്‍ മല്ലവരപ്പു വിശാഖപ്പട്ടണം അതിരൂപതാധ്യക്ഷന്‍


03 ജൂലൈ 2012, വത്തിക്കാന്‍
ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണം അതിരൂപതാധ്യക്ഷനായി വിജയവാഡ രൂപതാധ്യക്ഷനായ ബിഷപ്പ് പ്രകാശ്‍ മല്ലവരപ്പുവിനെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. വിശാഖപ്പട്ടണം അതിരൂപതാധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ്പ് മരിയദാസ് കഗിത്താപ്പൂ എം.എസ്.എഫ്,എസ് പ്രായപരിധിയെത്തി വിരമിച്ചതിനെത്തുടര്‍ന്നാണ് തത്സ്ഥാനത്തു ബിഷപ്പ് പ്രകാശ്‍ മല്ലവരപ്പുവിനെ മാര്‍പാപ്പ നിയമിച്ചത്.








All the contents on this site are copyrighted ©.