2012-06-29 17:36:14

ഒളിംപ്ക്സ് മിഷന്‍: ജോഷ്വാ ക്യാമ്പ്


29 ജൂണ്‍ 2012, ലണ്ടന്‍
ലണ്ടന്‍ ഒളിംപിക്സില്‍ വിശ്വാസ സാക്ഷൃം നല്‍കാന്‍ യുവജനങ്ങള്‍ക്ക് അവസരം. ജോഷ്വാ ക്യാമ്പ് എന്നു പേരിട്ടിരിക്കുന്ന മിഷന്‍ പരിപാടിയിലൂടെയാണ് ഒളിപ്ക്സ് മേളയില്‍ സുവിശേഷസാക്ഷൃം നല്‍കാന്‍ ഇംഗ്ലണ്ടിലേയും വെയില്‍സിലേയും മെത്രാന്‍മാരുടെ സംയുക്തസമിതി യുവജനങ്ങളെ ഒരുക്കുന്നത്. എളിമയോടും ധൈര്യത്തോടും കൂടി വിശ്വാസ സാക്ഷൃം നല്‍കാനുള്ള മാര്‍പാപ്പയുടെ ആഹ്വാനത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോഷ്വാ ക്യാമ്പ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്നു മെത്രാന്‍സമിതി വെളിപ്പെടുത്തി. ദൈവവുമായുള്ള ബന്ധത്തില്‍ വളരാനും തങ്ങളുടെ വിശ്വാസം മറ്റുള്ളവരോടു പങ്കുവയ്ക്കാനും യുവജനങ്ങള്‍ക്കു ലഭിക്കുന്ന സുവര്‍ണ്ണാവസരമാണിതെന്ന് മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 1 മുതല്‍ 13 വരെ നീണ്ടു നില്‍ക്കുന്ന ജോഷ്വാ ക്യാമ്പില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 1 നു മുന്‍പായി പേരു നല്‍കണം. ലണ്ടന്‍ നഗരത്തിലെ ദേവാലയങ്ങളിലും ഇതര പൊതുവേദികളിലും സൗഹാര്‍ദത്തിന്‍റേയും പരസ്നേഹത്തിന്‍റേയും സന്ദേശം നല്‍കാന്‍ ലോകമെമ്പാടും നിന്നുള്ള യുവജനങ്ങള്‍ എത്തുമെന്ന പ്രത്യാശയിലാണ് ഇംഗ്ലണ്ടിലെ സഭാനേതൃത്വം.








All the contents on this site are copyrighted ©.