2012-06-29 17:36:04

ഈജിപ്ഷ്യന്‍ പ്രസിഡന്‍


29 ജൂണ്‍ 2012, കെയ്റോ
ഈജിപ്ഷ്യന്‍ പ്രസിഡന്‍്‍റ് മുഹമ്മദ് മുര്‍സി ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. പുതിയ ഭരണകൂടം ഈജിപ്തിലെ എല്ലാ പൗരന്‍മാരുടെയും സുരക്ഷയ്ക്കുവേണ്ടി നിലകൊള്ളുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി. ഈജിപ്ഷ്യന്‍ സമൂഹത്തില്‍ ക്രൈസ്തവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്ന് ഭയപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്‍റ് ക്രൈസ്തവ സമൂഹത്തിന് സുരക്ഷ ഉറപ്പുനല്‍കിയത്. രാജ്യത്തെ ക്രൈസ്തവ ഭൂരിപക്ഷമായ കോപ്ടിക് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്തിയതിനുശേഷമാണ് ക്രൈസ്തവനേതാക്കളുമായി പ്രസിഡന്‍റ് മുര്‍സി സംസാരിച്ചത്.
ക്രൈസ്തവ നേതാക്കള്‍ സാമൂഹ്യ നീതി സംബന്ധമായ കാര്യങ്ങളില്‍ ക്രൈസ്തവരുടെ ഉത്കണ്ഠ പ്രസിഡന്‍റിനെ അറിയിച്ചുവെന്ന് ഗ്രീക്ക് മെല്‍ക്കൈറ്റ് കത്തോലിക്കാ സഭയുടെ വക്താവ് ഫാ. റഫീക്ക് ഗ്രൈയ്ക്ക് വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. ഈജിപ്ഷ്യന്‍ സമൂഹം ഇസ്ലാമികവല്‍ക്കരിക്കപ്പെടുമെന്ന് ക്രൈസ്തവര്‍ ഭയപ്പെടുന്നുണ്ടെന്നും ഫാ. റഫീക്ക് ഗ്രൈയ്ക്ക് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.